Advertisement

‘വാക്സിൻ എടുക്കാൻ മടിയുള്ളവർ ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ പൊക്കോളൂ’; ഭീഷണിയുമായി ഫിലിപ്പീൻസ് പ്രസിഡൻ്റ്

June 23, 2021
Google News 1 minute Read
Philippines President threatens people

വാക്സിൻ എടുക്കാൻ മടിയുള്ളവർക്കെതിരെ ഭീഷണിയുമായി ഫിലിപ്പീൻസ് പ്രസിഡൻ്റ് റോഡ്രിഗോ ഡ്യുടെർട്ടെ. വാക്സിൻ എടുക്കാൻ മടികാണിക്കുന്നവരെ അറസ്റ്റ് ചെയ്യുമെന്നും അവർ ഇന്ത്യയിലേക്കോ അമേരിക്കയിലേക്കോ പൊക്കോളൂ എന്നും അദ്ദേഹം പറഞ്ഞു. ടെലിവിഷനിലൂടെ രാജ്യത്തെ അഭിമുഖീകരിക്കുന്നതിനിടെയാണ് അദ്ദേഹത്തിൻ്റെ പ്രതികരണം.

“എന്നെ തെറ്റിദ്ധരിക്കരുത്. രാജ്യം പ്രതിസന്ധി അഭിമുഖീകരിക്കുകയാണ്. ഇവിടെ ദേശീയ അടിയന്തിരാവസ്ഥയാണ്. വാക്സിൻ എടുക്കാൻ താത്പര്യമില്ലെങ്കിൽ നിങ്ങളെ അറസ്റ്റ് ചെയ്യും. എന്നിട്ട് നിർബന്ധപൂർവം വാക്സിൻ കുത്തിവെക്കും. എല്ലാ ഫിലിപ്പീനികളും ശ്രദ്ധിക്കുക. നിങ്ങൾ വാക്സിൻ എടുക്കുന്നില്ലെങ്കിൽ ഇന്ത്യയിലേക്കോ മറ്റോ പോവുക. അല്ലെങ്കിൽ അമേരിക്കയിലേക്ക് പോവുക. നിങ്ങൾ ഈ രാജ്യത്താവുകയും, വൈറസ് വഹിക്കാൻ കഴിയുന്ന മനുഷ്യരാവുകയും ചെയ്യുന്നിടത്തോളം വാക്സിൻ എടുക്കുക തന്നെ വേണം.”- റോഡ്രിഗോ പറഞ്ഞു.

“വാക്സിൻ വിരുദ്ധരായ മണ്ടന്മാരുണ്ട്. അവരാണ് ശരിക്കും രോഗവാഹകർ. അവർ ഒരു സ്ഥലത്തുനിന്ന് മറ്റൊരു സ്ഥലത്തേക്ക് വൈറസുമായി യാത്ര ചെയ്ത് മറ്റുള്ളവർക്കും രോഗം പരത്തും. വാക്സിൻ സ്വീകരിക്കാൻ ഇഷ്ടമില്ലാത്തവരേ, നിങ്ങളിൽ പന്നിക്കുള്ള വാക്സിൻ കുത്തിവെക്കും. അത് വൈറസിനെയും നിങ്ങളെയും കൊല്ലും.”- അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്ന് 4353 കേസുകളാണ് ഫിലിപ്പീൻസിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 1,372,232 കേസുകളാണ് ആകെ ഫിലിപ്പീൻസിൽ റിപ്പോർട്ട് ചെയ്തത്.

Story Highlights: Philippines President threatens people refusing vaccine

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here