വരന് കണ്ണട വെയ്ക്കാതെ പത്രം വായിക്കാനായില്ല; താലികെട്ടുന്നതിനു തൊട്ടുമുൻപ് വിവാഹത്തിൽ നിന്ന് പിന്മാറി വധു

വരന് കണ്ണടെ വെയ്ക്കാതെ പത്രം വായിക്കാനായില്ലെന്ന് ചൂണ്ടിക്കാട്ടി വിവാഹത്തിൽ നിന്ന് പിന്മാറി വധു. താലി കെട്ടുന്നതിനു തൊട്ടുമുൻപാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറിയത്. കാഴ്ചവൈകല്യമുള്ള കാര്യം വരൻ മറച്ചുവച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് വധു വിവാഹത്തിൽ നിന്ന് പിന്മാറിയത്.
ഉത്തർപ്രദേശിലെ ഔരിയ്യയിലാണ് സംഭവം. അർജുൻ സിംഗിൻ്റെ മകളയ അർച്ചനയാണ് വിവാഹത്തിനു തൊട്ടുമുൻപ് പിന്മാറിയത്. ശിവ എന്ന ചെറുപ്പക്കാരനുമായാണ് അർച്ചനയുടെ വിവാഹം ഉറപ്പിച്ചിരുന്നത്. ശിവ ഉന്നത വിദ്യാഭ്യാസമുള്ളയാളാണെന്നും അതുകൊണ്ടാണ് വിവാഹത്തിനു സമ്മതിച്ചതെന്നുമാണ് അർജുൻ സിംഗ് പറയുന്നത്. വിവാഹ ദിവസം ബന്ധുക്കളുമായി തൻ്റെ വീട്ടിലേക്ക് വരുമ്പോൾ വരൻ കണ്ണട ധരിച്ചിട്ടുള്ളതായി വധു ശ്രദ്ധിച്ചു. ചടങ്ങിൽ മുഴുവൻ വരൻ കണ്ണട ധരിച്ചിരിക്കുന്നത് ശ്രദ്ധയിൽ പെട്ടതോടെ വരന് കാഴ്ചാവൈകല്യമുണ്ടെന്ന് സദസ്സിൽ ചർച്ചയായി. തുടർന്ന് കണ്ണട മാറ്റി പത്രം വായിക്കാൻ വധുവും മറ്റുള്ളവരും ശിവമിനോട് ആവശ്യപ്പെട്ടു. വരന് ഇതിനു സാധിച്ചില്ല. ഇതേ തുടർന്നാണ് വിവാഹത്തിൽ നിന്ന് അർച്ചന പിന്മാറിയത്.
ഇതിനു ശേഷം വധുവിൻ്റെ വീട്ടുകാർ വരൻ്റെ വീട്ടുകാർക്കെതിരെ പരാതി നൽകി. സത്യം മറച്ചുവച്ച് കല്യാണത്തിനു ശ്രമിച്ചു എന്നായിരുന്നു പരാതി. നൽകിയ സ്ത്രീധനം തിരികെ നൽകണമെന്ന് വധുവിൻ്റെ കുടുംബം ആവശ്യപ്പെട്ടെങ്കിലും വരൻ്റെ കുടുംബം അതിനു തയ്യാറായില്ല. ഇതേ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Story Highlights: Bride calls off wedding as groom fails to read newspaper without glasses
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here