Advertisement

രാജി പ്രഖ്യാപനം പിന്‍വലിച്ച് ഡോ. രാഹുല്‍ മാത്യു; അവധിയില്‍ പ്രവേശിച്ചു

June 24, 2021
Google News 1 minute Read

പൊലീസ് മര്‍ദനത്തില്‍ പ്രതിഷേധിച്ച് ഡോക്ടര്‍ രാഹുല്‍ മാത്യു പ്രഖ്യാപിച്ച രാജി പിന്‍വലിച്ചു. വിഷയത്തില്‍ കെജിഎംഒഎ സമ്മര്‍ദം ശക്തമാക്കിയ സാഹചര്യത്തിലാണ് രാഹുല്‍ മാത്യു രാജി തീരുമാനം പിന്‍വലിച്ചത്. ഒരാഴ്ചത്തെ അവധിയില്‍ പ്രവേശിക്കുന്നതായി രാഹുല്‍ മാത്യു അറിയിച്ചു.

മെയ് 14നാണ് കൊവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ രാഹുല്‍ മാത്യുവിനെ സിവില്‍ പൊലീസ് ഉദ്യോഗസ്ഥനായ അഭിലാഷ് ചന്ദ്രന്‍ മര്‍ദിച്ചത്. കൊവിഡ് ബാധിതയായിരുന്ന അഭിലാഷിന്റെ മാതാവിനെ നില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.ചികിത്സ നല്‍കുന്നതില്‍ വീഴ്ച ഉണ്ടായെന്ന് ആരോപിച്ചായിരുന്നു രാഹുല്‍ മാത്യുവിനെ മര്‍ദിച്ചത്. ജൂണ്‍ ഏഴിന് അഭിലാഷിനെ സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല. അക്രമത്തില്‍ പ്രതിഷേധിച്ച് മാവേലിക്കര ജില്ലാ ആശുപത്രിയില്‍ ഡോക്ടേഴ്‌സ് നടത്തുന്ന സമരം 40 ദിവസം പിന്നിട്ടിട്ടും നടപടി ഉണ്ടാകാത്തതിനെതിരെ ആയിരന്നു രാഹുല്‍ രാജി പ്രഖ്യാപിച്ചത്.

സംഭവം നടന്ന്ആറാഴ്ച പിന്നിട്ടിട്ടും പ്രതിയെ അറസ്റ്റ് ചെയ്യാത്ത പൊലീസിന്റേത് കുറ്റകരമായ അനാസ്ഥയെന്ന് കെജിഎംഒഎ ആരോപിച്ചു.നാളെ സംസ്ഥാന വ്യാപകമായി സര്‍ക്കാര്‍ ആശുപതികളിലെ സ്‌പെപെഷ്യാലിറ്റി ഒ.പികളും അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും ബഹിഷ്‌കരിക്കും. രാവിലെ 10 മുതല്‍ 11 വരെ മറ്റു ഒ.പി സേവനങ്ങളും നിര്‍ത്തിവച്ച് പ്രതിഷേധ യോഗങ്ങള്‍ സംഘടിപ്പിക്കും. അത്യാഹിത വിഭാഗം, അടിയന്തര ശസ്ത്രക്രിയകള്‍, ലേബര്‍ റൂം, ഐപി, കൊവിഡ ചികിത്സ എന്നിവ മുടക്കില്ലെന്നും കെജിഎംഒഎ വ്യക്തമാക്കി. അതേസമയം സിപിഒഅഭിലാഷ് ചന്ദ്രന്‍കൊവിഡ് ബാധിതനായയതിനാലാണ് അറസ്റ്റ് ചെയ്യാനാകാത്തതെന്നാണ് പൊലീസ് വിശദീകരണം.

Story Highlights: Dr. Rahul mathew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here