Advertisement

ആവശ്യമുള്ളതിലും നാലിരട്ടി ഓക്‌സിജന്‍ ഡല്‍ഹി ആവശ്യപ്പെട്ടതായി ഓഡിറ്റ് സമിതി

June 25, 2021
Google News 1 minute Read
Ernakulam district collector asks to store oxygen

കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്ര സമയത്ത് ആവശ്യമുള്ളതിലും നാലിരട്ടി ഓക്‌സിജന്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി സുപ്രിംകോടതി നിയോഗിച്ച ഓഡിറ്റ് സമിതി. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഓക്‌സിജന്‍ ഓഡിറ്റ് സമിതി ഡല്‍ഹി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്.

ഏപ്രില്‍ 25 മുതല്‍ മെയ് 10 വരെയാണ് ആവശ്യത്തിലും അധികം ഓക്‌സിജന്‍ ആവശ്യപ്പെട്ടത്. 289 മെട്രിക് ടണ്‍ ആവശ്യമുള്ളിടത്ത് 1140 മെട്രിക് ടണ്‍ ആവശ്യപ്പെട്ടു. ഡല്‍ഹിക്ക് അധിക ഓക്‌സിജന്‍ ശേഖരമുണ്ടെന്നും, തുടര്‍ന്നും നല്‍കിയാല്‍ രാജ്യവ്യാപക പ്രതിസന്ധിയുണ്ടാകുമെന്ന് പിഇഎസ്ഒ ആശങ്ക അറിയിച്ചുവെന്നും സമിതിയുടെ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി.

ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലെറിയയുടെ അധ്യക്ഷതയിലുള്ള ഓക്‌സിജന്‍ ഓഡിറ്റ് സമിതിയാണ് റിപ്പോര്‍ട്ട് തയാറാക്കിയത്. അതേസമയം, ഓക്‌സിജന്റെ കരുതല്‍ ശേഖരത്തിനായി രാജ്യത്തിന് സമഗ്ര പദ്ധതി വേണമെന്ന് സുപ്രിംകോടതി രൂപീകരിച്ച ദേശീയ കര്‍മസേന ശുപാര്‍ശ നല്‍കി.

Story Highlights: delhi, covid 19, supreme court

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here