ഓക്‌സിജന്‍ ഓഡിറ്റ് റിപ്പോര്‍ട്ട് തള്ളി ഡല്‍ഹി സര്‍ക്കാര്‍; തയാറാക്കിയത് ബിജെപി ആസ്ഥാനത്തെന്ന് മനീഷ് സിസോദിയ

സുപ്രിം കോടതി നിയോഗിച്ച സമിതിയുടെ ഓക്‌സിജന്‍ ഓഡിറ്റ് റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളെ തള്ളി ഡല്‍ഹി സര്‍ക്കാര്‍. രണ്ട് കോടി ജനങ്ങള്‍ക്ക് വേണ്ടി പ്രാണവായുവിന് പോരാടിയതാണ് താന്‍ ചെയ്ത കുറ്റമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍ ട്വിറ്ററില്‍ പ്രതികരിച്ചു. ഓക്‌സിജന്‍ ക്ഷാമം കാരണം ഉറ്റവരെ നഷ്ടപ്പെട്ടവരെ കള്ളന്മാരെന്ന് വിളിക്കരുതെന്നും കേജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു. ബിജെപി ആസ്ഥാനത്താണ് റിപ്പോര്‍ട്ട് തയാറാക്കിയതെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പ്രതികരിച്ചു.
കൊവിഡ് രണ്ടാം തരംഗത്തിന്റെ തീവ്ര സമയത്ത് ആവശ്യമുള്ളതിലും നാലിരട്ടി ഓക്‌സിജന്‍ ഡല്‍ഹി സര്‍ക്കാര്‍ ആവശ്യപ്പെട്ടതായാണ് സുപ്രിംകോടതി നിയോഗിച്ച ഓഡിറ്റ് സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞത്. സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഓക്‌സിജന്‍ ഓഡിറ്റ് സമിതി ഡല്‍ഹി സര്‍ക്കാരിനെ കുറ്റപ്പെടുത്തിയത്.
ഏപ്രില്‍ 25 മുതല്‍ മെയ് 10 വരെയാണ് ആവശ്യത്തിലും അധികം ഓക്‌സിജന്‍ ആവശ്യപ്പെട്ടത്. 289 മെട്രിക് ടണ്‍ ആവശ്യമുള്ളിടത്ത് 1140 മെട്രിക് ടണ്‍ ആവശ്യപ്പെട്ടെന്നും ഡല്‍ഹി എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലെറിയയുടെ അധ്യക്ഷതയിലുള്ള ഓക്‌സിജന്‍ ഓഡിറ്റ് സമിതി സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് നല്‍കി.
Story Highlights: oxygen, delhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here