ലോകത്തിലെ ഏറ്റവും മനോഹര സൂര്യോദയ കാഴ്ച; വെള്ളച്ചാട്ടങ്ങൾ: മലംഗ് എന്ന അത്ഭുത നാട്

വിദേശ യാത്ര ആഗ്രഹിക്കുന്ന സഞ്ചാരപ്രിയർ തെരഞ്ഞെടുക്കുന്ന ഒരു സ്ഥലമാണ് ബാലി. സുഖകരമായ കാലാവസ്ഥ ആയതിനാൽ ഏത് സമയവും സന്ദർശിക്കാമെന്നതാണ് ബാലിയുടെ ഏറ്റവും വലിയ പ്രത്യേകത. എങ്കിലും മെയ് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലമായിരിക്കും മികച്ചത്. ഈ സമയത്ത് ബാലി അതിമനോഹരമായി കാണപ്പെടുന്നു. മഴ മാറി തെളിഞ്ഞ ആകാശത്തിന്‍ കീഴെ ബാലി ആരേയും മോഹിപ്പിക്കും. മാത്രമല്ല ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ശ്രദ്ധിച്ചാല്‍ ജൂണ്‍ മുതല്‍ ഓഗസ്റ്റ് വരെയുള്ള മാസങ്ങളില്‍ സാധാരണയായി നടക്കുന്ന ബാലി കൈറ്റ് ഫെസ്റ്റിവല്‍ പോലുള്ള ചില അപൂര്‍വ സാംസ്‌കാരിക പരിപാടികളിലും പങ്കെടുക്കാന്‍ സാധിക്കും.
അനേകം അത്ഭുതങ്ങൾ കാത്തുവെച്ചിരിക്കുന്ന ഒരു നാടാണ്. അതിലൊന്നാണ് മലംഗ്. ബാലീ പോലെയുള്ള ഒരു നാടേയല്ല ഇത്. കണ്ടെത്താൻ ആഗ്രഹിക്കുന്തോറും കൂടുതൽ രഹസ്യങ്ങൾ വെളിപ്പെടുത്തിക്കൊണ്ടിരിക്കുന്ന നാടാണ് മലംഗ്.
ഇന്തോനേഷ്യൻ, ഡച്ച്, പുരാതന ബുദ്ധ-ഹിന്ദു സ്വാധീനങ്ങളുടെ സമന്വയമാണ് മലംഗിനുള്ളത്. ആഭ്യന്തര വിനോദ സഞ്ചാരികൾ കൂടുതലയായി എത്തുന്ന മലംഗിൽ ഇന്തോനേഷ്യയിലെ ബാലി പോലെയുള്ള തിരക്കുപിടിച്ച ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ ബഹളങ്ങളില്ലാതെ സ്വസ്ഥമായൊരു അവധിക്കാലം മലംഗിൽ ആസ്വദിക്കാൻ കഴിയും.
കടൽത്തീരങ്ങളല്ല വെള്ളച്ചാട്ടങ്ങളാണ് മലംഗിനെ കൂടുതൽ സുന്ദരമാക്കുന്നത്. മലംഗിന്റെ സമ്പന്നവും വൈവിധ്യപൂർണവുമായ ഭൂപ്രകൃതിയിൽ ചിതറിക്കിടക്കുന്ന നിരവധി മനോഹരമായ വെള്ളച്ചാട്ടങ്ങൾക്ക് ഓരോന്നിനും അതിന്റേതായ മനോഹാരിതയും സൗന്ദര്യവുമുണ്ട്. തുമ്പക് സേവു, കോബൻ പുത്രി, കോബൻ തുന്തോ, മടക്കരിപ്പുര എന്നിവയെല്ലാം മലംഗിലെ അതിമനോഹരമായ വെള്ളച്ചാട്ടങ്ങളാണ്.
മലംഗിൽ എതുന്നവർ ഒരിക്കലും വിട്ടുപോകരുതത്തെ ഒരു കാഴ്ചയാണ് ബ്രോമോ പർവ്വതത്തിൽ നിന്നുള്ള സൂര്യോദയം. മൗണ്ട് ബ്രോമോ, കിഴക്കൻ ജാവയിലെ ഏറ്റവും പ്രശസ്തമായ ടൂറിസം കേന്ദ്രമാണിത്. ബ്രോമോ പർവ്വതത്തിന്റെ മുകളിലുള്ള സൂര്യോദയം വളരെ പ്രസിദ്ധമാകാൻ കാരണങ്ങളുണ്ട്. സൂര്യന്റെ ആദ്യ കിരണങ്ങൾ ചക്രവാളത്തിന് മുകളിലൂടെ കയറുമ്പോൾ ബ്രോമോ പർവതത്തിൽ മൂടൽമഞ്ഞ് മൂടുന്നു. ആ മഞ്ഞിൻ പാളികൾക്കിടയിലൂടെ സൂര്യകിരണങ്ങൾ തെന്നിത്തെറിച്ച് വരുന്ന കാഴ്ച വർണ്ണനകൾക്ക് അതീതമാണ്.

മലംഗിന്റെ തെക്കൻ തീരത്തുള്ള ഒരു ചെറിയ ദ്വീപാണ് സെമ്പു ദ്വീപ്. പ്രകൃതി ഒളിപ്പിച്ചു വെച്ചിരിക്കുന്ന അത്ഭുതങ്ങളും ആകർഷകമായ ബീച്ചുകളും ഇവിടെയുണ്ട്. ഈ ദ്വീപിന് ചുറ്റുമാണ് മലംഗിലെ ഏറ്റവും അംനോഹരമായ ബീച്ചുകൾ കാണപ്പെടുന്നത്. തിമനോഹരമായ കടൽ ക്ഷേത്രമുള്ള ബാലെകാംബാംഗ് ബീച്ച്, അതിശയകരമായ ചെറിയ ദ്വീപുകളുടെ രൂപവത്കരണമുള്ള ഗോവ സിന ബീച്ച്, മൂന്ന് നിറങ്ങളിലുള്ള കടൽത്തീരമായ പന്തായ് ടിഗ വാർണ എന്നിവയാണ് പ്രശസ്തമായ മലംഗ് കടൽത്തീരങ്ങൾ. ഒരുകടൽത്തീരത്ത് നിന്ന് മറ്റൊരു കടൽത്തീരത്തിലേക്ക് വളരെ എളുപ്പത്തിൽ പോകാൻ കഴിയും എന്ന പ്രത്യേകത കൂടി ഈ ദ്വീപിനുണ്ട്.

ജക്കാർത്ത, സുരബായ, ബാലിക്പൻ അല്ലെങ്കിൽ ബാലി എന്നിവിടങ്ങളിൽ നിന്നുള്ള പ്രധാന വിമാനത്താവളങ്ങൾ വഴി നിങ്ങൾക്ക് മലംഗിലേക്ക് പോകാം. ജക്കാർത്ത, ബന്ദൂംഗ്, യോഗകാർത്ത, സുരബായ എന്നിവിടങ്ങളിൽ നിന്ന് ബസ്, ട്രെയിൻ അല്ലെങ്കിൽ ടാക്സി എന്നിവയിലൂടെയും മലംഗ് ഓവർലാന്റിൽ എത്തിച്ചേരാം.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here