Advertisement

കാൽക്കുലേറ്ററിൽ വിസ്മയം തീർത്ത പത്തൊൻപത്കാരന് ലോക റെക്കോർഡ്

June 25, 2021
Google News 0 minutes Read

കാൽക്കുലേറ്ററിൽ വിസ്മയം തീർത്ത് 19കാരൻ നേടിയത് ലോക റെക്കോർഡ്. പാലക്കാട് കൂറ്റനാട് സ്വദേശി മു​ഹ​മ്മ​ദ് സാ​ബി​ത് ആ​ണ് യു.​ആ​ർ.​എ​ഫ് വേ​ൾ​ഡ് റെക്കോർഡ് നേടിയത്.

81 സെക്കന്റിനുള്ളിൽ കാൽക്കുലേറ്റർ ഉപയോഗിച്ച് 100 സഖ്യകൾ കൂട്ടിയും കിഴിച്ചും കൃത്യമായ ഉത്തരം കണ്ടെത്തിയാണ് സാബിത് റെക്കോർഡിന് ഉടമയായത്. ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ഈ ​ഇ​ന​ത്തി​ലെ ഇ​റ്റ​ലി സ്വ​ദേ​ശി​യു​ടെ റെക്കോർഡ് മറികടന്ന് സാബിത് നേട്ടം കൈവരിച്ചത്.

ലോ​ക്ഡൗ​ണ്‍ കാ​ല​ത്തെ വി​ര​സ​ത മാ​റ്റാ​നാ​യി വെ​റു​തെ പ​രി​ശീ​ല​നം നടത്തിയതാണ് സാബിത്. സിവിൽ എഞ്ചിനിയറിങ് വിദ്യാർത്ഥിയാണ് സാബിത്. തന്റെ നേ​ട്ട​ത്തി​ൽ കു​ടും​ബ​ത്തി‍ന്‍റെ പൂ​ര്‍ണ സ​ഹ​ക​ര​ണ​മു​ണ്ട​ന്ന് സാബിത് അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here