പാകിസ്താന് എഫ്.എ.ടി.എഫ് പ്ലീനറി യോഗത്തില്‍ തിരിച്ചടി; ഗ്രേ ലിസ്റ്റില്‍ തുടരും

പാകിസ്താന് എഫ്.എ.ടി.എഫ് പ്ലീനറി യോഗത്തില്‍ തിരിച്ചടി. ആഗോള മാനദണ്ഡങ്ങള്‍ നടപ്പാക്കുന്നതില്‍ പാകിസ്താന്‍ പരാജയപ്പെട്ടതായി എഫ്.എ.ടി.എഫ് പ്ലീനറി യോഗം വിലയിരുത്തി. എഫ്.എ.ടി.എഫിന്റെ ഗ്രേ ലിസ്റ്റില്‍ പാകിസ്താന്‍ തുടരുമെന്നും യോഗം അറിയിച്ചു.
യു. എന്‍ ആഗോള കുറ്റവാളികളായി പ്രഖ്യാപിച്ചവരുടെ മേല്‍ പാകിസ്താന്‍ അന്വേഷണവും വിചാരണയും നടത്താത്തത്തില്‍ എഫ്.എ.ടി.എഫ് ആശങ്ക അറിയിച്ചു. പാകിസ്താനിലെ സാഹചര്യങ്ങള്‍ അഴിമതിക്കും സംഘടിത കുറ്റകൃത്യങ്ങള്‍ക്കും കാരണമാകുമെന്നും ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പ്രസിഡന്റ് മാര്‍ക്കസ് പ്ലെയര്‍ പ്രതികരിച്ചു.
(ഭീകരപ്രവർത്തനത്തിന് പണമെത്തുന്നത് തടയാനായി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് പാരീസ് ആസ്ഥാനമായ ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്‌ക് ഫോഴ്സ് (എഫ്.എ.ടി.എഫ്.)
Story Highlights: pakistan, Financial Action Task Force
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here