ഒന്നുകില്‍ പിന്തുണ എനിക്ക്, അല്ലെങ്കില്‍ നിതീഷ് കുമാറിന്; ബിജെപിയോട് ചിരാഗ് പസ്വാന്‍

ലോക്ജനശക്തി പാര്‍ട്ടിയില്‍ നിന്ന് അധ്യക്ഷസ്ഥാനം തെറിച്ചതോടെ ബിജെപി പിന്തുണ തനിക്കാണോ അതോ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിനോ എന്ന് ചിരാഗ് പസ്വാന്‍. ബിഹാറില്‍ ബിജെപി നിതീഷ് കുമാറിന്റെ ജനതാദള്‍(യു) സഖ്യത്തിലാണ്.
സിഎഎ, എന്‍ആര്‍സി വിഷയങ്ങളില്‍ ചിരാഗ് പസ്വാന്‍ ബിജെപിക്കൊപ്പമായിരുന്നു നിലപാട് സ്വീകരിച്ചത്. എന്നാല്‍ നിതീഷ് കുമാര്‍ അതിനെല്ലാം എതിരായിരുന്നുവെന്നും ഇനി പിന്തുണ നല്‍കേണ്ട കാര്യം ബിജെപി തീരുമാനിക്കണമെന്നും ചിരാഗ് പറഞ്ഞു.
ബിഹാറില്‍ തെരഞ്ഞെടുപ്പ് വരുമ്പോള്‍ സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കുമെന്ന് പറഞ്ഞ ചിരാഗ്, ആര്‍ജെഡി നേതാവ് തേജസ്വി യാദവുമായി തനിക്ക് അടുത്ത സൗഹൃദമുണ്ടെന്നും വെളിപ്പെടുത്തി. അതിനിടെ ആര്‍ജെഡിയുടെ സ്ഥാപകദിനത്തിന്റെ 25ാം വാര്‍ഷികത്തിനൊപ്പം ജൂലൈ 5ന് ചിരാഗ് പസ്വാന്റെ ജന്മദിനം കൂടി പാര്‍ട്ടി ആഘോഷിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here