Advertisement

തൃശൂർ ക്വാറി സ്‌ഫോടനം; പ്രദേശം ഐ.ബി സംഘം സന്ദർശിച്ചു

June 26, 2021
Google News 1 minute Read
IB visited thrissur quarry

തൃശൂർ വാഴക്കോട് ക്വാറി സ്‌ഫോടന സ്ഥലം ഐ.ബി സംഘം സന്ദർശിച്ചു. വിവരശേഖരണത്തിന്റെ ഭാഗമായാണ് സന്ദർശനം.

പൊലീസ് റിപ്പോർട്ടും സമീപത്തെ വീടുകളിലെത്തിയും വിവര ശേഖരണം നടത്തി. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ലഭിച്ച പരാതികളുടെ കൂടി അടിസ്ഥാനത്തിലാണ് അന്വേഷണം. ക്വാറി സ്‌ഫോടനത്തിൽ തീവ്രവാദ ബന്ധം ഉണ്ടെന്നുൾപ്പടെ ഉള്ള ആരോപണങ്ങൾ ഉയർന്നിയിരുന്നു.

മറ്റൊരു ക്വാറിയിൽ നിന്ന് മാറ്റിയ സ്‌ഫോടക വസ്തുക്കൾ നിർവീര്യമാക്കുന്നതിനിടെ പൊട്ടിത്തെറിച്ചതെന്നായിരുന്നു പരിക്കേറ്റവരുടെ മൊഴി. എക്‌സ്‌പ്ലോസീവ് വിഭാഗം പ്രദേശത്തെ സാമ്പിളുകൾ ശേഖരിച്ച് ശാസ്ത്രീയ പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Story Highlights: IB visited thrissur quarry

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here