Advertisement

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കൊവിഡ് വാക്‌സിന്‍ ജൂലൈയോടെ ഇന്ത്യയില്‍ ലഭ്യമാകും

June 26, 2021
Google News 0 minutes Read

ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വികസിപ്പിച്ച കൊവിഡ് വാക്‌സിന്‍ ജൂലൈയോടെ ഇന്ത്യയില്‍ ലഭ്യമാകുമെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. യുഎസ് ആസ്ഥാനമായുള്ള നിര്‍മാതാക്കളില്‍ നിന്ന് വാക്‌സിന്‍ നേരിട്ട് വാങ്ങാനുള്ള ഒരുക്കത്തിലാണ് ഇന്ത്യ. അതേസമയം കുറഞ്ഞ അളവില്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ ഇന്ത്യയിലേക്കെത്തുക.

ഡോസ് ഒന്നിന് 25 ഡോളര്‍ എന്നായിരിക്കും ഇന്ത്യയിലെ നിരക്ക്. വാക്‌സിന്‍ ഇന്ത്യയില്‍ തന്നെ നിര്‍മിക്കുന്നതിനും വിപുലമായ ഉത്പാദനം നടത്താനും കമ്പനി അധികൃതര്‍ കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ചകള്‍ നടത്തിക്കഴിഞ്ഞു. വരും മാസങ്ങളില്‍ രാജ്യത്ത് ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ വാക്‌സിന്‍ സുലഭമാകാനുള്ള സാധ്യതയാണുള്ളത്. 2021 ഫെബ്രുവരിയില്‍ തന്നെ ഇത് അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കാമെന്ന് യുഎസ് ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ അനുമതി നല്‍കിയിരുന്നു. അതേസമയം രാജ്യത്ത് ഡെല്‍റ്റ പ്ലസ് വകഭേദമുള്ള കൊവിഡ് രോഗികളില്‍ ജോണ്‍സണ്‍ ആന്റ് ജോണ്‍സണ്‍ കമ്പനിയുടെ കൊവിഡ് വാക്‌സിന്‍ ഫലപ്രദമാണോ എന്ന് വ്യക്തമല്ല

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here