മലപ്പുറം വണ്ടൂരിൽ ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കി

മലപ്പുറം വണ്ടൂരിൽ നടുവത്ത് ഭാര്യയേയും നാല് കുഞ്ഞുങ്ങളേയും രാത്രി വീട്ടിൽ നിന്ന് അടിച്ചിറക്കിയതായി പരാതി. 21 ദിവസം മാത്രം പ്രായമുളള ഇരട്ടക്കുട്ടികൾ ഉൾപ്പെടെ നാല് കുഞ്ഞുങ്ങളേയും ഇറക്കിവിട്ടു.
സംഭവത്തിൽ ചക്കാലപ്പറമ്പ് സ്വദേശിയായ യുവാവിനെതിരെ വണ്ടൂർ പോലീസ് കേസെടുത്തു. മദ്യപിച്ച് വന്ന് വീട്ടിലെത്തി ഭാര്യയേയും കുട്ടികളേയും ഉപദ്രവിക്കുന്നത് ഇയാളുടെ പതിവായിരുന്നു. യുവാവിനെതിരെ ഗാർഹിക പീഡനത്തിനും മർദ്ദനത്തിനും കേസെടുത്തിട്ടുണ്ട്.
മലപ്പുറം സ്‌നേഹിതയിലാണ് യുവതിയും കുട്ടികളും ഇപ്പോൾ ഉളളത്.
Story Highlights: malappuram, domestic violence
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here