Advertisement

വരന് കണ്ണടയില്ലാതെ പത്രം വായിക്കാൻ കഴിയില്ല; വിവാഹത്തിൽ നിന്ന് പിന്മാറി വധു

June 26, 2021
Google News 0 minutes Read

വരന് കണ്ണടയില്ലാതെ പത്രം വായിക്കാൻ കഴിയില്ലെന്ന കാരണത്താൽ വിവാഹത്തിൽ നിന്ന് പിന്മാറി വധു. ഉത്തർപ്രദേശിലെ അരയ്യയിലാണ് സംഭവം. വിവാഹത്തിൽ നിന്ന് പിന്മാറിയെന്ന് മാത്രമല്ല വരനും കുടുംബത്തിനുമെതിരെ കേസും രജിസ്റ്റർ ചെയ്തിരിക്കുകയാണ് വധുവും കുടുംബവും.

സർദാർ കോട്​വാലി പ്രദേശത്തെ ജമാൽപൂർ ഗ്രാമത്തിൽ നിന്നുള്ള അർച്ചനയും ബാൻഷി ഗ്രാമത്തിൽ നിന്നുള്ള ശിവവും തമ്മിലുള്ള വിവാഹമാണ്​ നടക്കാനിരുന്നത്​. വിവാഹ ദിവസം വരെ വര​ൻറെ കാഴചക്കുറവിനെ കുറിച്ച്​ വധുവിൻറെ വീട്ടുകാർക്ക് അറിവില്ലായിരുന്നു.

വിവാഹ ദിനത്തിൽ കൂടുതൽ നേരവും വരൻ കണ്ണട ധരിച്ചിരിക്കുന്നത് കണ്ടാണ് വധുവിനും മറ്റൊരു ബന്ധുവിനും സംശയം തോന്നിയത്. പിന്നാ​ലെ പരീക്ഷിക്കാനായി കണ്ണട വെക്കാതെ പത്രം വായിക്കാൻ വരനോട് ആവശ്യപ്പെടുകയായിരുന്നു.

കണ്ണട ഇല്ലാതെ വായിക്കാൻ കഴിയാതെ വരൻ പരീക്ഷണത്തിൽ പരാജയപ്പെട്ടു. ഇതോടെ വധുവും കുടുംബവും വിവാഹത്തിൽ നിന്ന് പിന്മാറുകയായിരുന്നു.

സ്​ത്രീധനമായി നൽകിയ പണവും മോ​ട്ടോർ സൈക്കിളും തിരികെ ആവശ്യപ്പെട്ട വധുവിൻറെ വീട്ടുകാർ വിവാഹത്തിന്​ ചെലവായ മുഴുവൻ തുകയും നഷ്​ട പരിഹാരമായി നൽകണമെന്ന്​ ആവശ്യപ്പെട്ടു. വരന്റെ വീട്ടുകാർ ഈ ആവശ്യം അംഗീകരിക്കാതെ വന്നതോടെ പോലീസിൽ പരാതി നൽകുകയായിരുന്നു.

പോലീസുകാർ വിഷയം ഒത്തുതീർക്കാൻ ശ്രമിച്ചെങ്കിലും ശിവത്തിൻറ ബന്ധുക്കൾ സമ്മതിച്ചില്ലെന്ന്​ വധുവി​ൻറെ പിതാവ്​ അർജുൻ സിങ്​ അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here