Advertisement

താനെയിലെ മുത്തൂറ്റ് ഫിനാന്‍സ് ശാഖയില്‍ കവര്‍ച്ചാശ്രമത്തിനിടെ ഏഴംഗസംഘത്തെ കൈയോടെ പിടികൂടി പോലീസ്

June 27, 2021
Google News 0 minutes Read

ഉൽഹാസ്നഗറിലെ മുത്തൂത്ത് ഫിനാൻസ് ശാഖയിൽ കവർച്ച നടത്താൻ ശ്രമിച്ച ഏഴ് പേരെ വിത്തൽവാടി പോലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ് സ്വദേശികളായ രണ്ട് പേരെയും നാല് ജാർഖണ്ഡ് സ്വദേശികളെയും ഒരു നേപ്പാൾ സ്വദേശിയെയുമാണ് പോലീസ് പിടി കൂടിയത്. ഞായറാഴ്‌ച പുലർച്ചെയാണ് ഇവർ പോലീസിന്റെ കയ്യിൽ അകപ്പെട്ടത്.

സ്ഥാപനത്തിന്റെ ചുമർ തുരന്ന് കയറി കവർച്ച നടത്താനായിരുന്നു സംഘത്തിന്റെ പദ്ധതി. ഇതിനായി ഡ്രില്ലിങ് മെഷീൻ ഉപയോഗിച്ച് ചുമർ തുരക്കുന്നതിനിടെയാണ് സംഘം പോലീസിന്റെ പിടിയിലായത്.

പ്രതികളെല്ലാം ഉല്ലാസ്നഗറിൽ തന്നെയാണ് താമസിച്ചുവന്നിരുന്നതെന്ന് പോലീസ് പറഞ്ഞു. ഇവർ ഇതിന് മുമ്പും കവർച്ചകൾ നടത്തിയതായും പോലീസ് സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here