Advertisement

ഇന്നത്തെ പ്രധാന വാർത്തകൾ (27-06-2021)

June 27, 2021
Google News 1 minute Read
todays news headlines june 27

ബത്തേരി കോഴ വിവാദം; ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നു

എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാകാന്‍ സി കെ ജാനുവിന് കോഴ നല്‍കിയെന്ന കേസില്‍ ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി പ്രശാന്ത് മലവയലിനെ ക്രൈംബ്രാഞ്ച് സംഘം ചോദ്യം ചെയ്യുന്നു. സി കെ ജാനുവിന് ബത്തേരിയിലെ പാര്‍ട്ടി ഓഫീസില്‍ വച്ച് പ്രശാന്ത് മലവയല്‍ പണം കൈമാറിയെന്ന് ജെആര്‍പി ട്രഷറര്‍ പ്രസീത അഴീക്കോട് പുറത്തുവിട്ട ശബ്ദരേഖയിലുണ്ട്. ഇത് സംബന്ധിച്ച് ജെആര്‍പിയുടെ മറ്റ് നേതാക്കളുടെ ഭാഗത്ത് നിന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കണ്ണൂരിലെത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രശാന്തിനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുന്നത്.

ജമ്മു വിമാനത്താവളത്തിൽ ഇരട്ടസ്‌ഫോടനം; ഭീകരാക്രമണെന്ന് സംശയം

ജമ്മു വിമാനത്താവളത്തിൽ ഇരട്ടസ്‌ഫോടനം. ഡ്രോണുകൾ ഉപയോഗിച്ചായിരുന്നു ആക്രമണം. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള ടെക്‌നിക്കൽ ഏരിയയിലാണ് സ്‌ഫോടനം നടന്നത്. പരുക്കേറ്റ രണ്ട് പേരുടെ നില ഗുരുതരമാണ്.

സ്വർണം കടത്താൻ അർജുന് ഉണ്ടായിരുന്നത് ‘കുരുവി’ സംഘം

സ്വർണം കടത്താൻ അർജുന് ഉണ്ടായിരുന്നത് അമ്പതിലധികം പേരുടെ ‘കുരുവി’ സംഘമെന്ന് കണ്ടെത്തൽ. വിദേശത്ത് നിന്നും സ്വർണം വിമാനത്താവളത്തിൽ എത്തിക്കുന്നവരെയാണ് കുരുവികൾ എന്ന് വിളിക്കുന്നത്. 18 നും 30 നും മധ്യേ പ്രായമുള്ളവരായിരുന്നു ഇതിൽ ഏറെയും. കുരുവികളെ ഒരു തവണ മാത്രമാണ് സ്വർണം കടത്താൻ ഉപയോഗിക്കുക.

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു

രാജ്യത്ത് ഇന്ധനവില ഇന്നും വർധിച്ചു. പട്രോളിന് 35 പൈസയും ഡീസലിന് 26 പൈസയുമാണ് വർധിച്ചത്.

Story Highlights: todays news headlines june 27

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here