Advertisement

ജല​ഗതാ​ഗത ബോട്ടുകൾ സോളാർ ഇന്ധനത്തിലേക്ക് മാറ്റും; മന്ത്രി ആന്റണി രാജു

June 27, 2021
Google News 0 minutes Read

സംസ്ഥാനത്ത് ജല​ഗതാ​ഗത വകുപ്പിന് കീഴിലെ ബോട്ടുകൾ സോളാർ ഇന്ധനത്തിലേക്ക് മാറ്റുമെന്ന് ഗതാ​ഗത മന്ത്രി ആന്റണി രാജു. പരിസ്ഥിതി സൗഹാർദ്ദവും ചിലവ് കുറഞ്ഞതുമായ ബോട്ട് സർവ്വീസുകൾ നടത്തി ജല​ഗതാ​ഗത മേഖലയെ ലാഭത്തിൽ എത്തിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

നിലവിൽ തിരക്ക് കുറഞ്ഞ റൂട്ടുകളിൽ സർവ്വീസ് നടത്തുന്ന 30 യാത്രക്കാർക്ക് വരെ യാത്ര ചെയ്യാവുന്ന നാല് ബോട്ടുകളെ ആണ് സോളാർ ഇന്ധനം ഉപയോ​ഗിച്ച് സർവ്വീസ് നടത്തുന്നതിന് വേണ്ടി മാറ്റുന്നത്.ഇതിനായി പത്ത് കോടി രൂപയുടെ ഭരണാനുമതി നൽകി.

ടെന്റർ നടപടി ഉടൻ തന്നെ ആരംഭിക്കുമെന്നും 18 മാസം കൊണ്ട് ഈ നാല് റൂട്ടുകളിലെ ബോട്ടുകൾ പൂർണ്ണമായും സൗരോർജ്ജത്തിൽ തന്നെ സർവ്വീസ് നടത്തുമെന്നും മന്ത്രി അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here