അർജുൻ ആയങ്കി അറസ്റ്റിൽ

കരിപ്പൂർ സ്വർണക്കടത്ത് കേസ് പ്രതി അർജുൻ ആയങ്കി അറസ്റ്റിൽ. ഉച്ചക്ക് ഒന്നര മുതൽ അർജുൻ ആയങ്കിയെ കസ്റ്റംസ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നേരത്തെ, അറസ്റ്റിനു സാധ്യതയില്ലെന്നും അതുകൊണ്ട് തന്നെ മുൻകൂർ ജാമ്യത്തിന് അപേക്ഷിക്കുന്നില്ലെന്നും അർജുൻ്റെ അഭിഭാഷകൻ അറിയിച്ചിരുന്നു. അറസ്റ്റ് ഉണ്ടായാൽ മറ്റ് കാര്യങ്ങൾ ചെയ്യുമെന്നും അഭിഭാഷൻ പ്രതികരിച്ചിരുന്നു.
കസ്റ്റംസ് പ്രിവൻ്റിവ് ഓഫീസ് സൂപ്രണ്ട് വിവേകിൻ്റെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. പല ചോദ്യങ്ങൾക്കും അർജുൻ ആയങ്കിക്ക് ഉത്തരം നൽകാനായില്ല. ഇതിനു പിന്നാലെയായിരുന്നു അറസ്റ്റ്.
കരിപ്പൂർ വിമാനത്താവളത്തിൽ എന്തിനു പോയെന്ന ചോദ്യത്തിന് മുഹമ്മദ് ഷഫീഖ് കടം വാങ്ങിയ പണം തിരികെ വാങ്ങാനാണെന്നായിരുന്നു മറുപടി. എന്നാൽ, അതിനു മുൻപ് നടന്ന വാട്സപ്പ് ചാറ്റ് ശേഖരിക്കാൻ കസ്റ്റംസിനു സാധിച്ചിരുന്നു.
Story Highlights: arjun ayanki got arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here