ഐപിഎലിലെ പുതിയ രണ്ട് ടീമുകൾക്കുള്ള ലേലം അടുത്ത മാസത്തോടെ: റിപ്പോർട്ട്

അടുത്ത സീസണോടെ ഐപിഎലിൽ വരാനിരിക്കുന്ന രണ്ട് പുതിയ ടീമുകൾക്കുള്ള ലേലം അടുത്ത മാസത്തോടെയെന്ന് റിപ്പോർട്ട്. രാജ്യത്തെ കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ പുതിയ ടീമുകൾ ഉടൻ വരില്ലെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. അതിനെ തള്ളിക്കൊണ്ടാണ് പുതിയ റിപ്പോർട്ട്.
ക്രിക്ക്ബസ് ആണ് ജൂലൈ മാസത്തോടെ പുതിയ ഫ്രാഞ്ചൈസികൾക്കായുള്ള ലേലം നടത്തുമെന്ന് റിപ്പൊർട്ട് ചെയ്തത്. അടുത്ത മാസത്തോടെ ടെൻഡർ വിളിക്കുമെന്നാണ് തങ്ങൾ വിചാരിക്കുന്നതെന്ന് ഒരു ടീം വാങ്ങാൻ ഉദ്ദേശിക്കുന്ന കമ്പനിയുടെ സിഇഓ പറഞ്ഞതായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
അതേസമയം, ഈ സീസണിലെ അവശേഷിക്കുന്ന മത്സരങ്ങൾ യുഎഇയിൽ നടക്കും. സെപ്തംബർ 18 മുതൽ ഒക്ടോബർ 10 വരെയാവും മത്സരങ്ങളെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒക്ടോബർ 9നോ 10നോ ഫൈനൽ നടന്നേക്കും. 10 ഡബിൾ ഹെഡറുകളാണ് ഉണ്ടാവുക എന്നും റിപ്പോർട്ടുകളുണ്ട്.
യുഎഇയിൽ നടക്കുന്ന ഐപിഎൽ മത്സരങ്ങളിൽ കാണികളെ അനുവദിച്ചേക്കുമെന്നാണ് റിപ്പോർട്ട്. കൊവിഡ് വാക്സിൻ സ്വീകരിച്ചവർക്കാവും സ്റ്റേഡിയത്തിലേക്ക് പ്രവേശനം ഉണ്ടാവുക. കായിക മത്സരങ്ങളിൽ വാക്സിൻ സ്വീകരിച്ച ആളുകളെ അനുവദിക്കാം എന്നതാണ് യുഎഇയിലെ നയം. അതുകൊണ്ട് തന്നെ 50 ശതമാനം കാണികളെ അനുവദിച്ചേക്കുമെന്നാണ് സൂചന.
Story Highlights: BCCI to complete sale of two new IPL teams in July
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here