Advertisement

പുല്‍വാമയില്‍ സ്പെഷ്യൽ പൊലീസ് ഓഫീസറും കുടുംബവും കൊല്ലപ്പെട്ട സംഭവം; പിന്നില്‍ അതിർത്തി കടന്നെത്തിയ ഭീകരരെന്ന് നിഗമനം

June 28, 2021
Google News 1 minute Read

ജമ്മുകശ്മീരിലെ പുൽവാമയിൽ സ്പെഷ്യൽ പൊലീസ് ഓഫീസറെയും കുടുംബത്തെയും കൊലപ്പെടുത്തിയത് അതിർത്തി കടന്നെത്തിയ ഭീകരരെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. ആക്രമണം നടത്തിയവരെ ഉടൻ പിടികൂടുമെന്ന് ജമ്മു കശ്മീർ പൊലീസ് ഐജി വിജയ് കുമാ‍ർ അറിയിച്ചു. എസ്പിഒ ഫയാസ് അഹമ്മദും ഭാര്യയും മകളുമാണ് കൊല്ലപ്പെട്ടത്.

ഇന്നലെ രാത്രി പതിനൊന്ന് മണിയോടെയാണ് പൊലീസ് ഓഫീസറുടെ കുടുംബത്തിന് നേരെ ആക്രമണം നടന്നത്. വീട്ടിൽ കയറി ഭീകരർ പൊലീസ് ഓഫീസറെയും കുടുംബത്തെയും വെടിവെയ്ക്കുകയായിരുന്നു. ഇവരെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫയാസ് അഹമ്മദിന്‍റെയും ഭാര്യ രാജ ബീഗത്തിന്‍റെയും ജീവൻ രക്ഷിക്കാനായില്ല. ഗുരുതരമായി പരുക്കേറ്റ മകൾ റാഫിയ ചികിത്സയിലിരിക്കെ രാവിലെ മരിച്ചു. സ്പെഷ്യൽ പൊലീസ് ഓഫീസറായാണ് ഫയാസ് അഹമ്മദ് പ്രവർത്തിച്ചിരുന്നത്.

Story Highlights: Pulwama Attacks updates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here