ഐഎസ്ആർഒ ചാരക്കേസ്; ശാസ്ത്രജ്ഞരെ പ്രതികളാക്കിയത് തെളിവില്ലാതെയെന്ന് സിബിഐ എഫ്‌ഐആർ: പകര്‍പ്പ് 24ന് ലഭിച്ചു

ഐഎസ്ആർഒ ചാരക്കേസ് ഗൂഢാലോചനയില്‍ സംസ്ഥാന പൊലീസ്, ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി സിബിഐ എഫ്ഐആര്‍. യാതൊരു തെളിവുമില്ലാതെ ഐഎസ്ആർഒ ശാസ്ത്രജ്ഞരെ പ്രതികളാക്കിയെന്നും മേലധികാരികള്‍ക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ നമ്പി നാരായണനെ നിര്‍ബന്ധിച്ചതായും എഫ്ഐആര്‍ വ്യക്തമാക്കുന്നു. വിദേശ പൗരയെന്ന നിലയില്‍ ലഭിക്കേണ്ട അവകാശങ്ങള്‍ മറിയം റഷീദയ്ക്ക് നിഷേധിക്കപ്പെട്ടതായും എഫ്ഐആര്‍ കുറ്റപ്പെടുത്തുന്നു. സിബിഐ എഫ്ഐആറിന്റെ പകര്‍പ്പ് 24ന് ലഭിച്ചു.
സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജസ്റ്റിസ് ഡി.കെ.ജയിന്‍ റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ അടിസ്ഥാനമാക്കിയാണ് സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചത്. 18 പ്രതികളുള്ള എഫ്ഐആറില്‍ സംസ്ഥാന പോലീസ്, ഐബി ഉദ്യോഗസ്ഥര്‍ക്കെതിരെ ഗുരുതര പരാമര്‍ശങ്ങളാണുള്ളത്. യാതൊരു തെളിവുമില്ലാതെ ഐഎസ്ആർ ഒ ശാസ്ത്രജ്ഞരെ പ്രതികളാക്കിയെന്നും
മേലധികാരികള്‍ക്കെതിരെ വ്യാജ മൊഴി നല്‍കാന്‍ നമ്പി നാരായണനെ നിര്‍ബന്ധിച്ചതായും എഫ്ഐആര്‍ വ്യക്തമാക്കുന്നു. മറിയം റഷീദയെ നിയമവിരുദ്ധ ചോദ്യം ചെയ്യലിന് ഉദ്യോഗസ്ഥര്‍ വിധേയയാക്കി. വിദേശ പൗരയെന്ന നിലയില്‍ ലഭിക്കേണ്ട അവകാശങ്ങള്‍ മറിയം റഷീദയ്ക്ക് ലഭിച്ചില്ലെന്നും എഫ്ഐആറില്‍ ആരോപിക്കുന്നു.
അതേസമയം അന്വേഷണ വിവരങ്ങള്‍ ഉദ്യോഗസ്ഥര്‍ ഔദ്യോഗിക രേഖകളുടെ ഭാഗമാക്കിയില്ലെന്ന ഗുരുതര കണ്ടെത്തലും എഫ്ഐആറിലുണ്ട്. നമ്പി നാരായണനും മറ്റ് ശാസ്ത്രജ്ഞരും ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിന് ഇരയായെന്ന് പരാതിയുണ്ടെന്നും സിബിഐ ചൂണ്ടിക്കാട്ടുന്നു. ചാരക്കേസിലെ ഉദ്യോഗസ്ഥ ഗൂഢാലോചനയില്‍ ആഴത്തിലുള്ള അന്വേഷണം വേണമെന്നും എഫ്ഐആറില്‍ വ്യക്തമാക്കുന്നു.
Story Highlights: ISRO Spy Case, FIR
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here