Advertisement

സംസ്ഥാനത്തെ വൈദ്യുതി നിരക്കിൽ ഇളവുകൾ; പ്രതിമാസം 30 യൂണിറ്റ് ഉപയോഗിക്കുന്നവർക്ക് സൗജന്യ വൈദ്യുതി

June 29, 2021
Google News 1 minute Read
kseb declares relaxation on electricity bill

കൊവിഡ് പശ്ചാത്തലത്തിൽ ആശ്വാസ പദ്ധതികൾ നടപ്പാക്കാനൊരുങ്ങി കെഎസ്ഇബി. ഇന്ന് മുതൽ 500 വാട്‌സ് വരെ കണക്ടട് ലോഡ് ഉള്ളതും പ്രതിമാസ ശരാശരി ഉപയോഗം 20 യൂണിറ്റ് വരെ മാത്രം ഉള്ളതുമായ ഗാർഹിക ഉപഭോക്താക്കൾക്ക് സർക്കാർ സബ്‌സിഡിയോട് കൂടി സൗജന്യമായി വൈദ്യുതി നൽകാനാണ് പുതിയ തീരുമാനം.

ആയിരം വാട്‌സ് വരെ കണക്ടഡ് ലോഡ് ഉള്ളതും പ്രതിമാസം 40 യൂണിറ്റ് വരെ മാത്രം ഉപഭോഗവുമുള്ള ബിപിഎൽ വിഭാഗത്തിൽപ്പെടുന്ന ഗാർഹിക ഉപഭോക്താക്കൾക്ക് സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ യൂണിറ്റൊന്നിന് നിശ്ചയിച്ചിട്ടുള്ള 1.50 രൂപ എന്ന നിരക്ക് ‘കണക്ടഡ് ലോഡ്’ പരിഝി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 50 യൂണിറ്റ് വരെ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്ക് കൂടി നൽകും.

വാണിജ്യ ഉപഭോക്താക്കൾക്ക് ഫിക്‌സഡ് ചാർജിൽ 25 ശതമാനം ഇളവ് നൽകി. സിനിമ തിയേറ്ററുകൾക്ക് 50 ശതമാനവും ഇളവ് വൽകി. കണക്ടട് ലോഡ് പരിധി വ്യത്യാസപ്പെടുത്താതെ പ്രതിമാസം 30 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്കും സൗജന്യ വൈദ്യുതി നൽകും.

വൈദ്യുതി ചാർജ് അടക്കാൻ മൂന്ന് പലിശ രഹിത തവണകൾ അനുവദിച്ചിട്ടുണ്ട്.

Story Highlights: kseb declares relaxation on electricity bill

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here