Advertisement

തോക്ക് ചൂണ്ടിയുള്ള കവർച്ചക്കിടെ ആസ്വദിച്ച് ഭക്ഷണം കഴിക്കുന്ന യുവാവ്‌; വൈറലായി ചിത്രങ്ങൾ

June 29, 2021
Google News 1 minute Read

വളരെയധികം ആകാംഷ ഉണർത്തുന്ന കുറച്ച് ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ഒരു ഭക്ഷണ ശാലയിൽ നടന്ന സംഭവമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്.

ഭക്ഷണ ശാലയിലേക്ക് അപ്രതീക്ഷിതമായി ഒരുസംഘം ആയുധധാരികൾ വന്നാൽ നിങ്ങൾ എന്ത് ചെയ്യും? എതിരെയും പെട്ടെന്ന് തന്നെ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കും. എന്നാലിവിടെ സംഭവിച്ചത് നേരെ മറിച്ചാണ്.

ഭക്ഷണശാലയിൽ ആസ്വദിച്ച് ഭക്ഷണം കഴിച്ചു കൊണ്ടിരിക്കുന്ന ഒരു യുവാവിനെ നമുക്ക് വിഡിയോയിൽ കാണാൻ കഴിയും. മറ്റ് ചിലർ സംസാരിച്ചു നിൽക്കുന്നു, ചിലർ ഭക്ഷണം കഴിക്കുന്നതും കാണാം.

വളരെ പെട്ടെന്ന് ഹെൽമെറ്റ് ധരിച്ച ഒരാൾ റെസ്റ്റോറന്റിലേക്ക് പ്രവേശിക്കുകയും തോക്ക് ചൂണ്ടി എല്ലാരുടെയും കയ്യിലുള്ളതെല്ലാം നല്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു. ഇതിനിടയിൽ ചിലർ റെസ്റ്റോറന്റിന് പുറത്തേക്ക് പോകുന്നതും മറ്റ്‌ ചിലർ അവരുടെ കയ്യിലുള്ളതെല്ലാം ഒളിപ്പിച്ചു വെക്കുന്നത്തും വീഡിയോയിൽ കാണാം.

ഈ സമയം ഒരു യുവാവും അദ്ദേഹത്തിനടുത്തായി ഒരു യുവതിയും ഭക്ഷണം കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. മോഷ്ടാവ് യുവാവിന്‍റെ കഴുത്തില്‍ നിന്ന് സ്വര്‍ണ്ണമാല പൊട്ടിച്ചെടുത്തു. ശേഷം കൌണ്ടറില്‍ നിന്ന് സാധനങ്ങള്‍ എടുക്കാന്‍ ആവശ്യപ്പെട്ടു.

മറ്റുള്ളവരോടും മോഷ്ടാവ് സാധനങ്ങൾ എടുക്കാൻ ആവശ്യപ്പെടുന്നുണ്ടായിരുന്നു. തുടർന്ന് യുവാവിന്റെ സുഹൃത്തായ മാല പൊട്ടിക്കാൻ പോകുന്നതിനിടെ കോഴിക്കാൽ ആസ്വദിച്ച് കഴിച്ചുകൊണ്ടിരുന്ന യുവാവ് തന്റെ ഫോൺ മോഷ്ടാവിന് നൽകി. ഫോൺ വാങ്ങിയ മോഷ്ടാവ് പെൺകുട്ടിയുടെ മാല പൊട്ടിച്ചെടുക്കുകയും ചെയ്‌തു. പെൺകുട്ടിയും തന്റെ ഫോൺ മോഷ്ടാവിന് നൽകിയെങ്കിലും അത് വാങ്ങിയില്ല തുടർന്ന് കൗണ്ടറിലെ പണവും വാങ്ങിയ ശേഷം മോഷ്ടാവ് റെസ്റ്റോറന്റ് വിട്ടു.

മോഷ്ടാവ് പുറത്ത് പോയതിന് ശേഷം ചിക്കൻ കഴിച്ചു കൊണ്ടിരിക്കുന്ന യുവാവിനെ വിഡിയോയിൽ കാണാൻ കഴിയും. ആയുധധാരിയായ മോഷ്ടാവ് തോക്ക് ചൂണ്ടിഎപ്പോഴും അതൊന്നും വകവെക്കാതെ കഴിച്ചു കൊണ്ടിരുന്ന യുവാവിന്റെ ധൈര്യത്തെ കുറിച്ചാണ് ഇപ്പോൾ സൈബർ ലോകം ചർച്ച ചെയ്യുന്നത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here