ഉഷ്‌ണതരംഗത്തിൽ വലഞ്ഞ് കാനഡ; മരണ നിരക്ക് കുതിച്ചുയരുന്നു; സ്കൂളുകളും വാക്‌സിനേഷൻ കേന്ദ്രങ്ങളും അടച്ചു

അന്തരീക്ഷ താപനില അനിയന്ത്രിതമായി വർധിക്കുന്ന കാനഡയിൽ ഉഷ്ണ തരംഗത്തെ തുടർന്ന് കഴിഞ്ഞ വെള്ളിയാഴ്‌ച മാത്രം മരിച്ചത് 130 ഓളം പേർ. കാനഡയ്ക്ക് പുറമെ വടക്ക് പടിഞ്ഞാറൻ യു.എസിലും കനത്ത ചൂട് അനുഭവപ്പെടുന്നുണ്ട്.
നീണ്ടുനില്‍ക്കുന്നതും അകപടകരവുമായ ഉഷ്ണതരംഗം ഈ ആഴ്ച മുഴുവന്‍ നീണ്ടുനില്‍ക്കാനുള്ള സാധ്യതയുണ്ടെന്ന് കാനഡയുടെ പരിസ്ഥിതി വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കഴിഞ്ഞ ദിവസം 49.5 ഡിഗ്രീ സെല്‍ഷ്യസ് താപനിലയാണ് ബ്രിട്ടീഷ് കൊളമ്പിയയില്‍ രേഖപ്പെടുത്തിയത്. വാന്‍കൂവറില്‍ സ്‌കൂളുകളും വാക്‌സിനേഷന്‍ കേന്ദ്രങ്ങളും അടച്ചിരിക്കുകയാണ്. പലയിടങ്ങളിലും വീടുകളുടെ മേല്‍ക്കൂരകളും റോഡുകളും വരെ ചൂടില്‍ ഉരുകുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞയാഴ്‌ച വരെ 45 ഡിഗ്രീയിൽ താഴെയായിരുന്നു ചൂട്. എന്നാൽ ഇപ്പോൾ തുടർച്ചയായ മൂന്ന് ദിവസം അത് 49 ലെത്തി. പബ്ലിക് കൂളിങ് സെന്ററുകളില്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ജൂലൈ മാസത്തോടെ ചൂട് ഇനിയും വര്‍ധിക്കുമെന്നാണ് മുന്നറിയിപ്പ്.
ലോകത്ത് ഏറ്റവും തണുപ്പുള്ള, മഞ്ഞ് കൂടുതല്‍ പെയ്യുന്ന രാജ്യങ്ങളില്‍ ഏറെ മുന്നിലാണ് കാനഡ. അന്തരീക്ഷ മർദ്ദം അത്ര കടുക്കാൻ ഇടയില്ലാത്തതിനാൽ ബ്രിട്ടീഷ് കൊളമ്പിയ മേഖലകളിലുള്ള മിക്ക വീടുകളിലും എയർ കണ്ടിഷനറുകൾ വെക്കാറില്ല. അതാണ് ഇത്തവണ പ്രതികൂലമായി ബാധിച്ചത്. വയോധികരും മറ്റ് അസുഖങ്ങളും ഉള്ളവരാണ് മരണപ്പെട്ടത്.
യു.എസിൽ പോർട്ട്ലാൻഡ്, ഒറിഗോൺ, വാഷിങ്ടൺ തുടങ്ങിയ സംസ്ഥാനങ്ങളിലും കടുത്ത ചൂടാണ്. ധാരാളം വെള്ളം കുടിക്കാനും എ.സി.കൾ ഉള്ളിടത്ത് കഴിയാനുമാണ് ജനങ്ങൾക്ക് നിർദേശം നൽകിയിരിക്കുന്നത്. പുറത്തുള്ള പ്രവർത്തനങ്ങൾ കുറച്ച് കുടുംബത്തിന്റെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണമെന്നും യു.എസ് അധികൃതർ ആവശ്യപ്പെട്ടിട്ടുണ്ട്.
ഈ പ്രദേശങ്ങളിലെ കനത്ത ചൂട് കാട്ടുതീക്കും കാരണമാകുന്നുണ്ട്. കാലിഫോർണിയയിലെ ഒറിഗോണിൽ പടരുന്ന കാട്ടുതീയിൽ ഇത് വരെ 1500 ഏക്കർ വനം കത്തി നശിച്ചതായാണ് റിപ്പോർട്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here