Advertisement

ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഊര്‍ജിത നടപടികളുമായി സര്‍ക്കാര്‍

June 30, 2021
Google News 1 minute Read

ഡിജിറ്റല്‍ പഠനോപകരണങ്ങള്‍ ലഭ്യമാക്കുന്നതിന് ഊര്‍ജിത നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. ഓരോ വിദ്യാലയത്തിലും എത്ര കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ ആവശ്യമുണ്ടെന്നത് സംബന്ധിച്ച് അധ്യാപക-രക്ഷാകര്‍തൃ സമിതി വിവരശേഖരണം നടത്തും. ഇതിന്റെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടുകൂടി വിപുലമായ ക്യാംപെയിന്‍ സംഘടിപ്പിക്കാനാണ് തീരുമാനം.

ക്യാംപെയിനിന്റെ ഭാഗമായി കോമണ്‍ ഗുഡ് ഫണ്ടുള്ള സഹകരണ സ്ഥാപനങ്ങള്‍ ഡിജിറ്റല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യും. സഹകരണ ബാങ്കുകള്‍ പഠനോപകരണങ്ങള്‍ വാങ്ങാന്‍ പലിശ രഹിത വായ്പ നല്‍കും. ഓരോ ജില്ലകളിലും നടപ്പാക്കേണ്ട പദ്ധതികളെ കുറിച്ച് തീരുമാനിക്കാന്‍ അതത്, ജില്ലാ കളക്ടര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ തുടങ്ങിയവരുള്‍പ്പെട്ട വിപുലമായ യോഗം ജൂലൈ ആദ്യവാരത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ച് ചേര്‍ക്കും.

Story Highlights: digital classes

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here