Advertisement

ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം

June 30, 2021
Google News 1 minute Read

ഗാസിപ്പൂർ അതിർത്തിയിൽ കർഷകരും ബിജെപി പ്രവർത്തകരും തമ്മിൽ സംഘർഷം. ഇരു വിഭാഗങ്ങളും തമ്മിൽ ഉണ്ടായ കല്ലേറില്‍ വാഹനങ്ങളുടെ ചില്ലുകൾ തകർന്നു. ഗാസിപ്പൂർ അതിർത്തിയിൽ പുതിയ യുപി ബിജെപി മന്ത്രിക്ക് സ്വീകരണം നൽകാൻ എത്തിയ പ്രവർത്തകരും കർഷകരും തമ്മിലാണ് സംഘർഷമുണ്ടായത്.

വലിയ പൊലീസ് സന്നാഹത്തിനിടെയാണ് സംഘർഷം നടന്നത്. ബിജെപി പ്രവർത്തകർ കല്ലെറിഞ്ഞെന്നും പ്രകോപനം പരമായി മുദ്രവാക്യം വിളിച്ചെന്നുമാണ് കർഷകർ ആരോപിക്കുന്നത്. സംഘർഷം ബിജെപിയുടെ ആസൂത്രിത ശ്രമമെന്ന് രാകേഷ് ടിക്കായത്ത് ആരോപിച്ചു. കർഷകരെ അപായപ്പെടുത്താനാണ് ബിജെപി പ്രവർത്തകർ എത്തിയതെന്നും ആരോപണം. എന്നാല്‍, കർഷകരാണ് കല്ലെറിഞ്ഞതെന്നാണ് ബിജെപിയുടെ വാദം.

Story Highlights: Ghazipur, Bjp Workers, Farmers protest

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here