Advertisement

രാഷ്ട്രീയ വേട്ടയാടല്‍ നടന്നിട്ടില്ല; കിറ്റെക്‌സിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് കുന്നത്തുനാട് എംഎല്‍എ

June 30, 2021
Google News 1 minute Read
adv. p v sreenijin

കിറ്റെക്‌സില്‍ കൊവിഡ് രോഗികളുടെ എണ്ണം കൂടുന്നു എന്ന അറിയിപ്പിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പും ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റും പരിശോധന നടത്തിയതെന്ന് കുന്നത്തുനാട് എംഎല്‍എ അഡ്വ. പി വി ശ്രീനിജിന്‍. രാഷ്ട്രീയമായ വേട്ടയാടല്‍ നടന്നിട്ടില്ലെന്നും എംഎല്‍എ.

വ്യക്തിപരമായി എല്ലാം തന്റെ തലയില്‍ വയ്ക്കാന്‍ സാബു ജേക്കബ് ശ്രമിക്കുന്നത് ശരിയല്ലെന്നും ശ്രീനിജന്‍ ട്വന്റിഫോറിനോട്. സാബു ജേക്കബിന്റെ ഇന്റര്‍വ്യൂവില്‍ നിന്നുമാണ് റെയ്ഡിന്റെ വിശദാംശങ്ങള്‍ അറിഞ്ഞത്.

താനല്ല ഇതിന്റെ പിറകിലെന്നും സാബു ജേക്കബ് തെറ്റിദ്ധരിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. 11 തവണ അന്വേഷണം നടന്നെന്നത് അദ്ദേഹം പറഞ്ഞുള്ള അറിവാണ്. കേരളത്തില്‍ നല്ല രീതിയില്‍ വ്യവസായം തുടങ്ങുന്നത് സ്വാഗതാര്‍ഹമാണ്. എന്നാല്‍ അന്വേഷിക്കാന്‍ പാടില്ലെന്ന് പറയുന്നത് ശരിയല്ല. കൊവിഡിന്റെ പശ്ചാത്തലത്തില്‍ അദ്ദേഹത്തിന്റെ കമ്പനിയിലെ രണ്ടാളുകളുടെ ശബ്ദ സന്ദേശം പുറത്തുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലായിരുന്നു ആരോഗ്യ വകുപ്പിന്റെ അന്വേഷണമെന്നും എംഎല്‍എ വ്യക്തമാക്കി.

Story Highlights: sabu jaocb, twenty twenty

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here