ഇന്നത്തെ പ്രധാന വാർത്തകൾ (30-06-2021)

സംസ്ഥാന പൊലീസ് മേധാവിയായി അനിൽ കാന്തിനെ തീരുമാനിച്ച് മന്ത്രിസഭ. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനാണ് അനിൽ കാന്ത്. കൽപറ്റ എഎസ്പിയായാണ് പൊലീസിൽ സേവനം തുടങ്ങിയത്. ജയിൽ മേധാവി, ഗതാഗത കമ്മീഷ്ണർ എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്. നിലവിൽ റഓഡ് സുരക്ഷാ കമ്മീഷ്ണറാണ് ഡൽഹി സ്വദേശിയായ അനിൽ കാന്ത്.
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണം : സുപ്രിംകോടതി
കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്ന് സുപ്രിംകോടതി. നഷ്ടപരിഹാരം നൽകാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് കോടതി നിരീക്ഷിച്ചു.
കിറ്റെക്‌സിനെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഡാലോചന നടന്നെന്ന് എംഡി സാബു എം ജേക്കബ്
കിറ്റെക്‌സിനെ തകര്‍ക്കാന്‍ രാഷ്ട്രീയ ഗൂഡാലോചനയെന്ന് എംഡി സാബു എം ജേക്കബ്. കിറ്റെക്‌സിനെ തകര്‍ക്കാന്‍ പി ടി തോമസും പി വി ശ്രീനിജനും ഒന്നിച്ച് ആസൂത്രണം നടത്തുകയാണെന്നും സാബു ജേക്കബ് ട്വന്റിഫോറിനോട് പറഞ്ഞു. സംഘടിത ആക്രമണത്തിലൂടെ കിറ്റെക്‌സിനെ നാടുകടത്തുകയാണ് ലക്ഷ്യം. മന്ത്രി പി രാജീവിന്റെ വാദങ്ങളെ തള്ളിയ സാബു ജേക്കബ് അസെന്റില്‍ ധാരണാപത്രമാണ് ഒപ്പിട്ടതെന്നും വ്യക്തമാക്കി.
ലക്ഷദ്വീപിലെ വീടുകള്‍ പൊളിച്ചുമാറ്റരുതെന്ന കോടതി ഉത്തരവ് മറികടക്കാന്‍ നീക്കവുമായി ഭരണകൂടം
ഹൈക്കോടതി ഉത്തരവ് മറികടക്കാന്‍ ലക്ഷദ്വീപ് ഭരണകൂടത്തിന്റെ നീക്കം. ബ്ലോക്ക് ഡവലപ്‌മെന്റ് ഓഫിസര്‍മാരെ ഡെപ്യൂട്ടി കളക്ടര്‍മാരായി നിയമിച്ചു. വീടുകള്‍ പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ടത് ബിഡിഒമാരായിരുന്നു. ബിഡിഒമാര്‍ക്ക് ഇതിന് അധികാരമില്ലന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.
കൊവിഡ് ചികിത്സാ ഏകീകരണ ഉത്തരവ്; പിഴവുകൾ തിരുത്താൻ സാവകാശം തേടി സർക്കാർ
ചികിത്സാ നിരക്കിന്റെ കാര്യത്തിൽ സ്വകാര്യ ആശുപത്രികളുമായി ചർച്ച തുടരുന്നതായി സംസ്ഥാന സർക്കാർ അറിയിച്ചു. ഉത്തരവിലെ പിഴവുകൾ തിരുത്താൻ സർക്കാർ സാവകാശം തേടി. മുറി വാടക സംബന്ധിച്ച ഉത്തരവിലെ പിഴവുകൾ തിരുത്താൻ 10 ദിവസം സാവകാശം വേണമെന്നാണ് സർക്കാർ ആവശ്യം.
ലുലുമാളിൽ തോക്ക് കണ്ടെത്തിയ സംഭവം; തോക്ക് ചൈനീസ് മോഡലെന്നു കണ്ടെത്തൽ
കൊച്ചി ലുലു മാളില്‍ കണ്ടെത്തിയ തോക്ക് ചൈനീസ് മോഡലെന്നു തിരിച്ചറിഞ്ഞു. 1962ലെ ചൈനീസ് മോഡല്‍ നോറിങ്കോ ടോക്കറേവ് 9mm പിസ്റ്റള്‍ ആണ് കണ്ടെത്തിയത്. ബാലിസ്റ്റിക് പരിശോധനയിലാണ് തോക്കിന്റെ വിശദാംശങ്ങള്‍ ലഭിച്ചത്.
Story Highlights: todays news headlines june 30
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here