നായയെ സ്‌കൂട്ടറിൽ കെട്ടിവലിച്ച് ക്രൂരത; യുവതികളെ അറസ്റ്റ് ചെയ്ത് പൊലീസ്

നായയെ സ്‌കൂട്ടറിന് പിന്നിൽ കെട്ടി വലിച്ച് ക്രൂരതകാട്ടിയ യുവതികളെ അറസ്റ്റ് ചെയ്ത് പൊലീസ്. പഞ്ചാബിലെ പാട്യാലയിലാണ് സംഭവം നടന്നത്. ചഞ്ചൽ, സോണിയ എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. നേരത്തേ ഇവർക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
ജൂൺ 20നാണ് സംഭവം നടന്നത്. നായയെ സ്‌കൂട്ടറിന് പിന്നിൽ കെട്ടി ഇവർ നഗരത്തിലൂടെ വാഹനം ഓടിക്കുകയായിരുന്നു. സിസിടിവി ദൃശ്യം സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് സംഭവം പൊലീസ് അറിയുന്നത്. തുടർന്ന് പൊലീസ് കേസെടുക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ നായ നാല് ദിവസങ്ങൾക്ക് ശേഷം ചത്തു.
Story Highlights: Two Women Drag Dog Behind Two-Wheeler
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here