കേന്ദ്രമന്ത്രിസഭ പുനഃസംഘടന തീരുമാനം ഇന്ന്
June 30, 2021
1 minute Read

നിര്‍ണായക കേന്ദ്രമന്ത്രിസഭ യോഗം ഇന്ന്. മന്ത്രിസഭാ പുനഃസംഘടനയ്ക്ക് മുന്നോടിയായാണ് യോഗം ചേരുന്നത്. മുതിര്‍ന്ന മന്ത്രിമാരുടെ യോഗം ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്തിരുന്നു.
യോഗത്തില്‍ ഉണ്ടായ തീരുമാനങ്ങളും ഇന്നത്തെ യോഗം ചര്‍ച്ച ചെയ്യും. കശ്മീര്‍ വിഷയവും ഇന്നത്തെ മന്ത്രിസഭാ യോഗത്തിന് പരിഗണനയ്ക്ക് വരും. മന്ത്രിസഭാ യോഗത്തിന് തുടര്‍ച്ചയായി കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സും ഇന്ന് ചേരും.
സഹമന്ത്രിമാര്‍ ഉള്‍പ്പെടുന്ന എല്ലാ മന്ത്രിമാരും പങ്കെടുക്കുന്ന യോഗമാണ് കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്‌സ്. തെരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലേക്ക് മന്ത്രിസഭയില്‍ നിന്ന് ആരെയൊക്കെ നിയോഗിക്കണമെന്ന് സംബന്ധിച്ച ചര്‍ച്ച ഉണ്ടാകും.
Story Highlights: central government, cabinet reshuffle
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement