Advertisement

ഉത്തർപ്രദേശ്, പഞ്ചാബ്, ഡൽഹി സംസ്ഥാനങ്ങളിൽ ഉഷ്‌ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

July 1, 2021
Google News 1 minute Read

ഡൽഹി, ഹരിയാന, ചണ്ഡിഗഡ്, തെക്കൻ രാജസ്ഥാൻ, ഉത്തർപ്രദേശ്, മധ്യപ്രദേശിന്‍റെ ചില ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഉഷ്ണതരംഗ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി.

പാകിസ്ഥാനിൽ നിന്നും ഇന്ത്യയുടെ തെക്ക് പടിഞ്ഞാറൻ പ്രദേശത്തേക്ക് വീശിയടിക്കുന്ന കാറ്റ് മൂലമാണ് രാജ്യത്ത് രണ്ടു ദിവസത്തോളം നീണ്ട് നിൽക്കുന്ന ഉഷ്‌ണതരംഗം ഉണ്ടുമെന്നാണ് സൂചന.

ജൂൺ 20 വരെയുള്ള സമയത്താണ് രാജ്യ തലസ്ഥാനത്ത് സാധാരണയായി ഉഷ്‌ണ തരംഗം ഉണ്ടാകാറുള്ളത്. പ്രദേശങ്ങളിലെ ചൂട് കൂടുന്നത് മൂലം മഴ വൈകുമെന്ന സൂചനയാണ് നൽകുന്നതെന്ന് കാലാവസ്ഥ വകുപ്പ് ഉദ്യോഗസ്ഥൻ കുൽദീപ് ശ്രീവാസ്തവ പറഞ്ഞു.

ചൊവ്വാഴ്ച ഡൽഹി ഈ വർഷത്തെ ആദ്യത്തെ കടുത്ത താപതരംഗത്തിന് സാക്ഷ്യം വഹിച്ചു. 43-44 ഡിഗ്രി സെൽഷ്യസ് ആണ് ഇപ്പോൽ രാജ്യ തലസ്ഥാനത്ത് അനുഭവപ്പെടുന്ന ചൂട്. ചിലയിടങ്ങളിൽ ഉഷ്ണവാതം ഉണ്ടാകുന്നതായും സൂചനയുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here