ദി ഹണ്ട്രഡിൽ നിന്ന് പിന്മാറി വില്ല്യംസണും ഷഹീൻ അഫ്രീദിയും

ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് സംഘടിപ്പിക്കുന്ന ദി ഹണ്ട്രഡ് ക്രിക്കറ്റ് ലീഗിൽ നിന്ന് കൂടുതൽ താരങ്ങൾ പിന്മാറുന്നു. ന്യൂസീലൻഡ് ക്യാപ്റ്റൻ കെയിൻ വില്ല്യംസണും പാകിസ്താൻ പേസർ ഷഹീൻ അഫ്രീദിയുമാണ് ഏറ്റവും പുതുതായി പിന്മാറിയത്. ബിർമിംഗ്‌ഹാം ഫീനിക്സിലാണ് ഇരു താരങ്ങളും ഉൾപ്പെട്ടിരുന്നത്. വില്ല്യംസണു പകരം കിവീസ് താരം തന്നെയായ ഫിൻ അലനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഡേവിഡ് വാർണർ, മാർക്കസ് സ്റ്റോയിനിസ്, ഗ്ലെൻ മാക്സ്‌വൽ, ആന്ദ്രേ റസൽ, കീറോൺ പൊള്ളാർഡ്, ഝൈ റിച്ചാർഡ്സൺ, ആരോൺ ഫിഞ്ച്, ആദം സാംപ തുടങ്ങിയവരൊക്കെ ദി ഹണ്ട്രഡ് ലീഗിൽ നിന്ന് പിന്മാറിയിരുന്നു.
100 പന്തുകളാണ് ‘ദി ഹണ്ട്രഡി’ൻ്റെ ഒരു ഇന്നിംഗ്സിൽ ഉണ്ടാവുക. ആകെ എട്ട് ഫ്രാഞ്ചൈസികളുണ്ട്. എല്ലാ ഫ്രാഞ്ചൈസികൾക്കും പുരുഷ, വനിതാ ടീമുകളുണ്ട്. പുരുഷ, വനിതാ ടൂർണമെൻ്റുകൾ പ്രത്യേകമായി നടക്കും. ഈ വർഷം ജൂലായിലാണ് മത്സരങ്ങൾ ആരംഭിക്കുക. ഓഗസ്റ്റ് 21ന് മത്സരങ്ങൾ അവസാനിക്കും. എട്ട് വേദികളിലായി കഴിഞ്ഞ വർഷം മത്സരങ്ങൾ നടത്താനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ, കൊവിഡ് പശ്ചാത്തലത്തിൽ ടൂർണമെൻ്റ് മാറ്റിവെക്കുകയായിരുന്നു.
Story Highlights: Kane Williamson, Shaheen Afridi opt out from the hundred
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here