ടോക്കിയോ പാരലിമ്പിക്സ്; ഇന്ത്യൻ സംഘത്തെ മാരിയപ്പൻ തങ്കവേലു നയിക്കും

ടോക്കിയോ പാരലിമ്പിക്സിൽ ഇന്ത്യൻ സംഘത്തെ ഹൈ ജംപ് താരം മാരിയപ്പൻ തങ്കവേലു നയിക്കും. കഴിഞ്ഞ ഒളിമ്പിക്സിൽ ഇന്ത്യക്കായി സ്വർണം നേടിയ താരമാണ് മാരിയപ്പൻ. ഇന്ത്യൻ പാരലിമ്പിക്സ് കമ്മറ്റി പ്രസിഡൻ്റ് ദീപ മാലിക്കിനെ ഉദ്ധരിച്ച് വാർത്താ ഏജൻസി ആയ എ എൻ ഐ ആണ് വാർത്ത റിപ്പോർട്ട് ചെയ്തത്. ഓഗസ്റ്റ് 24 മുതൽ സെപ്തംബർ 5 വരെയാണ് അംഗ പരിമിതർക്കുള്ള ഒളിമ്പിക്സായ പാരലിമ്പിക്സ് നടക്കുക.
“ഇന്ത്യൻ സംഘത്തെ മാരിയപ്പൻ തങ്കവേലു നയിക്കും. വെല്ലുവിളി നിറഞ്ഞ ഈ സമയത്തും അത്‌ലീറ്റുകളെ ശാരീരികമായും മാനസികമായും കരുത്തരാക്കി നിർത്താൻ ഇന്ത്യൻ പാരലിമ്പിക്സ് കമ്മറ്റിക്ക് സാധിച്ചിട്ടുണ്ട്. അവരുമായി ഞങ്ങൾ നിരന്തരം ബന്ധപ്പെട്ടിരുന്നു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ മാർച്ച് മുതൽ കാര്യങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു.”- ദീപ മാലിക്ക് പറഞ്ഞു.
അതേസമയം, ജൂലൈ 23നാണ് ഒളിമ്പിക്സ് ആരംഭിക്കുക. ജപ്പാൻ ആണ് ഇത്തവണ ഒളിമ്പിക്സിന് ആതിഥേയത്വം വഹിക്കുക. ടോക്കിയോ ഒളിമ്പിക്സ് നീന്തലിൽ യോഗ്യത നേടുന്ന ആദ്യ ഇന്ത്യൻ വനിതാ താരമെന്ന നേട്ടം മാന പട്ടേൽ സ്വന്തമാക്കിയിരുന്നു. ഗുജറാത്തിലെ അഹ്മദാബാദ് സ്വദേശിനിയായ മാന ബാക്ക്സ്ട്രോക്ക് വിഭാഗത്തിലാണ് ടോക്കിയോ ഒളിമ്പിക്സിലേക്ക് യോഗ്യത നേടിയത്. കേന്ദ്ര കായിക മന്ത്രി കിരൺ റിജിജു മാനയെ അഭിനന്ദിച്ച് ട്വീറ്റ് ചെയ്തിരുന്നു.
Story Highlights: Paralympics: Mariyappan Thangavelu To Lead Indian Contingent
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here