Advertisement

ആമിർ ഖാനും ഭാര്യ കിരൺ റാവുവും വേർപിരിഞ്ഞു

July 3, 2021
Google News 1 minute Read
aamir kiran rao separated

15 വർഷത്തെ ദാമ്പത്യ ജീവിതത്തിനു ശേഷം ബോളിവുഡ് നടൻ ആമിർ ഖാനും ഭാര്യയും നിർമ്മാതാവുമായ കിരൺ റാവുവും വേർപിരിഞ്ഞു. സംയുക്ത പ്രസ്താവനയിലൂടെയാണ് ഇരുവരും വിവരം അറിയിച്ചത്. കുറച്ച് നാളായി വേർപിരിയൽ ചിന്തിക്കുകയാണെന്നും ഇപ്പോൾ അത് വെളിപ്പെടുത്താൽ സമയമായെന്ന് കരുതുന്നു എന്നും ഇരുവരും പ്രസ്താവനയിൽ കുറിച്ചു. 2005ലാണ് ആമിറും കിരൺ റാവുവും വിവാഹിതരാവുന്നത്. ഒരു മകനുണ്ട്.

തങ്ങൾ വേർപിരിയുകയാണെങ്കിലും മകൻ ആസാദിൻ്റെ മാതാപിതാക്കളായി തുടരുമെന്നും സിനിമകളിൽ വീണ്ടും സഹകരിക്കുമെന്നും ഇരുവരും പറഞ്ഞു. വേർപിരിയൽ ഒന്നിൻ്റെയും അവസാനമല്ലെന്നും പുതിയ യാത്രയുടെ തുടക്കമാണെന്നും സംയുക്ത പ്രസ്താവനയിലൂടെ ഇരുവരും വ്യക്തമാക്കി.

Story Highlights: aamir khan and wife kiran rao separated

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here