ബത്തേരി കോഴ വിവാദം; തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുന്നു; രാജി സന്നദ്ധത അറിയിച്ച് വയനാട്ടില്‍ ബിജെപി നേതാക്കള്‍

ബത്തേരിയില്‍ ആര്‍ജെപി നേതാവ് സി കെ ജാനുവിന് മത്സരിക്കാന്‍ കോഴ നല്‍കിയെന്ന ആരോപണത്തില്‍ വയനാട് ബിജെപിയില്‍ ഭിന്നത രൂക്ഷം. യുവമോര്‍ച്ചയിലെ കൂട്ടരാജിക്ക് പിന്നാലെയാണ് നഗരസഭ, പഞ്ചായത്ത് ഭാരവാഹികള്‍ രാജിക്ക് ഒരുങ്ങുന്നത്. ബത്തേരി മണ്ഡലത്തിലെ നാല് പാര്‍ട്ടി ഭാരവാഹികള്‍ രാജിസന്നദ്ധത അറിയിച്ച് രംഗത്തെത്തി.
ബത്തേരി നഗരസഭാ കമ്മിറ്റി ചെയര്‍മാന്‍ സുകുമാരന്‍, അമ്പലവയല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം ടി അനില്‍, ചീരാല്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുബ്രഹ്മണ്യന്‍, നൂല്‍പ്പുഴ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി കെ പ്രേമന്‍ എന്നിവരാണ് രാജി സന്നദ്ധത അറിയിച്ചത്.
തെറ്റ് ചൂണ്ടിക്കാട്ടിയവരെ പുറത്താക്കുകയും സാമ്പത്തിക തട്ടിപ്പ് നടത്തിയവരെ സംരക്ഷിക്കുകയും ചെയ്ത നടപടി അംഗീകരിക്കാനാകില്ലെന്നും നേതാക്കള്‍. കടുത്ത അമര്‍ഷവും പ്രതിഷേധവുമുണ്ടെന്നും അവര്‍ അറിയിച്ചു. യുവമോര്‍ച്ച പ്രസിഡന്റിനെയും മണ്ഡലം ഭാരവാഹിയെയും പിരിച്ചുവിട്ടതിനെ തുടര്‍ന്ന് പാര്‍ട്ടിയുടെ വിവിധ കമ്മിറ്റികള്‍ പിരിച്ചുവിട്ടിരുന്നു. ശേഷം പാര്‍ട്ടിയില്‍ കൂട്ടരാജിയുണ്ടായി. ഹിന്ദുഐക്യവേദി, സേവാ ഭാരതി നേതാക്കളും രാജിവച്ചു. വരുംദിവസങ്ങളില്‍ കൂടുതല്‍ രാജിയുണ്ടാകുമെന്ന് ജില്ലാ നേതാക്കള്‍ വ്യക്തമാക്കി.
Story Highlights: bjp, c k janu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here