Advertisement

കർണാടകയിലെ ഗ്രാമത്തിലൂടെ റോന്ത് ചുറ്റി മുതല; വീഡിയോ വൈറലാകുന്നു

July 3, 2021
Google News 2 minutes Read

കർണാടകയിലെ ഗ്രമമായ കോഗിലബന്നിയിലെ വീഥിയിലൂടെ നടന്ന് പോകുന്ന വലിയൊരു മുതലയുടെ ദൃശ്യമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. ഒട്ടേറെ പേർ മുതലയുടെ ദൃശ്യങ്ങൾ പോസ്റ്റ് ചെയ്യുകയും ഷെയർ ചെയ്യുകയും ചെയ്തതോടെ മുതല ഇന്നലെ ഇന്റർനെറ്റിലെ താരമായി.

ഗ്രാമവാസികൾ പേടിച്ച് സംസാരിക്കുന്നതും ഒരു നായ മുതലയുടെ നേരെ കുരയ്ക്കുന്നതും മറ്റും നമ്മുക്ക് വിഡിയോയിൽ കാണാൻ കഴിയും. എന്നാൽ മുതല ഇതൊന്നും വക വെക്കാതെ യാത്ര തുടരുകയാണ്.

ഒടുവിൽ വനം വകുപ്പ് ഉദ്യോഗസ്ഥർ വന്ന് മുതലയെ പിടികൂടി നടിയിലൊഴുക്കി വിട്ടതിന് ശേഷമാണ് ഗ്രാമവാസികൾക്ക് ആശ്വാസമായത്. വന്യജീവി മേഖലയായ ഡാൻഡെലിയിൽ ഉൾപ്പെടുന്ന ഗ്രാമമാണു കോഗിലബന്ന.

ഗ്രാമത്തിന് സമീപമുള്ള കാളി നദിയിൽ നിന്നാണ് മുതല വന്നതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കാളി നദിയിൽ മുതലയുടെ അധിക്യമുണ്ടെന്നാണ് പ്രദേശത്തിന്റെ ചുമതലയുള്ള ഡപ്യൂട്ടി റേഞ്ച് ഫോറെസ്റ് ഓഫീസറായ രാമു ഗൗഡ പറയുന്നത്. ചിലപ്പോഴൊക്കെ ഇവ നദിയിൽ നിന്നു കരകയറി ഗ്രാമങ്ങളിലെത്താറുണ്ടെങ്കിലും ഇതു വളരെ അപൂർവമാണ്.

പുലർച്ചെയാണ് മുതലയെ ഗ്രാമത്തിൽ കാണപെട്ടതെന്ന് ഗ്രാമവാസികൾ പറഞ്ഞു. ഗ്രാമവാസികളിലൊരാൾ മുതലയെ കാണുകയും മറ്റുള്ളവരെ അറിയിക്കുകയുമായിരുന്നു. കാളി നദിയുടെ സമീപഗ്രാമമാണെങ്കിലും കോഗിലബന്നയിലാരും തന്നെ ഇതുവരെ മുതലയെ കണ്ടിട്ടുണ്ടായിരുന്നില്ല. അപ്രതീക്ഷിതമായി എത്തിയ അതിഥിയെ കാണാനായി നാട്ടുകാർ തടിച്ചുക്കൂടി.

ജനവാസ മേഖലകളിൽ വന്നിട്ടില്ലെങ്കിലും മേഖലയിൽ മുതല ഉൾപ്പെടുന്ന മൂന്നാമത്തെ സംഭവമാണിതെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പറയുന്നത്. കഴിഞ്ഞ മാസം നദിക്കരയിൽ വെച്ച് ഒരാടിനെ മുതല ആക്രമിച്ചിരുന്നു. രണ്ടാം തവണ വനം വകുപ്പിന്റെ ചെക്‌പോസ്റ്റിലേക്കും മുതല സന്ദർശനം നടത്തിയിരുന്നു എന്നും വനം വകുപ്പ് അറിയിച്ചു.

മുതലയെ പിടികൂടാനായി ബല പ്രയോഗം നടത്തേണ്ടിവന്നില്ലെന്നും മുതലയെ നയിച്ച് നദിക്കരയിലേക്ക് കൊണ്ടെത്തിക്കുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. 2019ൽ കർണാടകയിൽ സംഭവിച്ച പ്രളയത്തിനിടെ ഒരു മുതല വീടിന്റെ മേൽക്കൂരയിൽ കയറി നിൽക്കുന്ന വിഡിയോയും ഇത് പോലെ സമൂഹ മാധ്യമങ്ങളിൽ തരംഗമായി മാറിയിരുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here