Advertisement

ഡെൽറ്റയുടെ രോഗലക്ഷണങ്ങൾ സാധാരണ കൊവിഡ് ലക്ഷണങ്ങളിൽ നിന്ന് വ്യത്യസ്തമെന്ന് പഠനം

July 3, 2021
Google News 0 minutes Read

കൊറോണ വൈറസിന്റെ ഡെൽറ്റ വകഭേദത്തിന്റെ രോഗലക്ഷണങ്ങൾ സാധാരണ കൊവിഡ് ലക്ഷണങ്ങളിൽ നിന്നും വ്യത്യസ്തമാണെന്ന് പഠനം. ആദ്യകാല കൊവിഡ് കേസുകളിൽ മൂക്കൊലിപ്പ് ഒരു പ്രധാന ലക്ഷണം ആയിരുന്നില്ലെന്നും, എന്നാൽ ഡെൽറ്റ വകഭേദം ബാധിച്ചവരിൽ ഇതൊരു പ്രാഥമിക ലക്ഷണമായി മാറിയെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. ഓസ്‌ട്രേലിയയിലെ ഗ്രിഫിത്ത് സർവകലാശാല ബ്രിട്ടനിലെ രോഗികളിൽ നടത്തിയ പഠനത്തിലാണ് കണ്ടെത്തൽ.

ഡെൽറ്റ വകഭേദം മൂലമുണ്ടാകുന്ന പുതിയ ലക്ഷണമാണ് മൂക്കൊലിപ്പെന്നും എന്നാൽ മുൻ കേസുകളിൽ ഇതൊരു പ്രധാന ലക്ഷണമായിരുന്നില്ലെന്നും അപൂര്ത്വമായി മാത്രമേ ഇത് റിപ്പോർട് ചെയ്യപ്പെട്ടിട്ടുള്ളെന്നും പഠനത്തിന് നേതൃത്വം നൽകിയ ലാറ ഹെരെറോ പറഞ്ഞു. മുമ്പത്തെ കേസുകളിൽ സാധാരണയായി കണ്ടു വന്നിരുന്ന മണം നഷ്ടപ്പെടൽ ഡെൽറ്റ വകഭേദ കേസുകളിൽ പ്രകടമല്ലാത്ത ലക്ഷണമായെന്നും അവർ അറിയിച്ചു. തലവേദന, തൊണ്ടവേദന, മൂക്കൊലിപ്പ്, പമ്മി, സ്ഥിരമായ ചുമ എന്നിവയാണ് ഡെൽറ്റ വകഭേദങ്ങൾ മൂലമുണ്ടാകുന്ന പ്രധാന രോഗലക്ഷണങ്ങൾ.

വൈറസിന്റെ പരിണാമം ഉൾപ്പെടെയുള്ള കാരണങ്ങളാണ് രോഗലക്ഷണങ്ങളിലെ ഈ മാറ്റത്തിന് കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്. രോഗപ്രതിരോധ സംവിധാനത്തിന്റെ കാര്യത്തില്‍ ഓരോ മനുഷ്യനും വ്യത്യസ്തനായതിനാല്‍ ഒരേ വൈറസിന് വ്യത്യസ്ത രോഗലക്ഷണങ്ങള്‍ കാണിക്കാന്‍ കഴിയുമെന്നും ഗവേഷകര്‍ പറഞ്ഞു.

ലോകത്തെ 85 രാജ്യങ്ങളിൽ തീവ്ര വ്യാപന ശേഷിയുള്ള ഡെൽറ്റ വകഭേദം കണ്ടെത്തിയതായി ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു. 170 രാജ്യങ്ങളിലാണ് ആൽഫ വകഭേദം സ്ഥിരീകരിച്ചത്. ആൽഫയേക്കാൾ വ്യാപന ശേഷി കൂടുതലുള്ള വകഭേദമാണ് ഡെൽറ്റ. നിലവിലെ പ്രവണത തുടരുകയാണെങ്കില്‍ ഏറ്റവും അപകടകാരിയായ വൈറസ് വകഭേദമായി ഡെല്‍റ്റ മാറാന്‍ സാധ്യതയുണ്ടെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഡെൽറ്റ വകഭേദം ബാധിക്കുന്ന രോഗികൾക്ക് മറ്റ് രോഗികളെ അപേക്ഷിച്ച് ഓക്സിജൻ കൂടുതലായി ആവശ്യമായി വരുന്നുവെന്നും, ഇവരെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കേണ്ടതായി വരുന്നതായും മരണ സംഖ്യ കൂടുതലാണെന്നും സിംഗപ്പൂരിൽ നടത്തിയ ഒരു പഠനത്തിൽ പറഞ്ഞിരുന്നു. ജപ്പാനില്‍ നടത്തിയ പഠനത്തിലും ആല്‍ഫാ വകഭേദത്തേക്കാള്‍ ഡെല്‍റ്റാവകഭേദം വേഗത്തില്‍ വ്യാപിക്കുന്നതായി പറയുന്നുണ്ട്.

Story Highlights : Suresh Gopi Wealth Report BJP candidate Thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here