വാക്‌സിൻ സർട്ടിഫിക്കേറ്റിലെ തെറ്റുകൾ എങ്ങനെ തിരുത്താം ? [24 Explainer]

രണ്ട് ഡോസ് കൊവിഡ് വാക്‌സിൻ ലഭിച്ച ശേഷം സർക്കാർ വാക്‌സിനേഷൻ സർട്ടിഫിക്കേറ്റ് നൽകും. എന്നാൽ ചിലപ്പോൾ ഈ സർട്ടിഫിക്കേറ്റിൽ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങളിൽ തെറ്റ് വന്നേക്കാം. ആദ്യം വാക്‌സിൻ സർട്ടിഫിക്കേറ്റ് തിരുത്താൻ മാർഗമില്ലായിരുന്നുവെങ്കിൽ, ഇപ്പോൾ സർട്ടിഫിക്കേറ്റിൽ മാറ്റങ്ങൾ വരുത്തി പുതിയ സർട്ടിഫിക്കേറ്റ് ലഭിക്കാനുള്ള വഴിയൊരുക്കുകയാണ് കൊവിൻ ആപ്പിലൂടെ.
എങ്ങനെ തിരുത്താം ?
ആദ്യം https://www.cowin.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കുക.
നിങ്ങളുടെ പത്ത് അക്ക മൊബൈൽ നമ്പർ നൽകി വേണം സൈൻ ഇൻ ചെയ്യാൻ. തുടർന്ന് ആറ് ഡിജിറ്റ് ഒടിപി കൂടി നൽകണം.
ശേഷം ‘വേരിഫൈ ആന്റ് പ്രൊസീഡ്’ എന്ന ടാബിൽ ക്ലിക്ക് ചെയ്യണം.
തുടർന്ന് ‘ അക്കൗണ്ട് ഡീറ്റിയൽസ്’ എന്ന ടാബിൽ ക്ലിക്ക് ചെയ്ത് ‘റെയ്‌സ് ആൻ ഇഷ്യു’ എന്ന ഓപ്ഷൻ തെരഞ്ഞെടുക്കുക.
ഇതിൽ ‘വാട്ട് ഇസ് ദ ഇഷ്യു’ എന്ന് ചോദിക്കുന്ന ഭാഗത്ത് ‘കറക്ഷൻ സർട്ടിഫിക്കേറ്റ്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.
മാറ്റങ്ങൾ വരുത്തിയ ശേഷം ‘കണ്ടിന്യൂ’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ‘സബ്മിറ്റ്’ എന്ന് കൂടി നൽകി പ്രക്രിയ പൂർത്തിയാക്കാം.

പേര്, ജനന തിയതി, ലിംഗം എന്നിവയിൽ ഏതെങ്കിലും രണ്ട് വിഭാഗത്തിൽ മാത്രമേ മാറ്റങ്ങൾ വരുത്താൻ സാധിക്കൂ. ഒരു തവണ മാറ്റം വരുത്തിയാൽ പിന്നീട് ഒരിക്കലും മാറ്റം വരുത്താനും സാധിക്കില്ല.
Story Highlights: how to correct mistakes in covid vaccine certificate
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here