Advertisement

വാരാന്ത്യ ലോക്ക്ഡൗണ്‍ പിന്‍വലിച്ച് കര്‍ണാടക; രാത്രി കര്‍ഫ്യൂ തുടരും

July 3, 2021
Google News 1 minute Read

കൊവിഡ് വ്യാപനം കുറഞ്ഞതിനെ തുടര്‍ന്ന് വാരാന്ത്യ കര്‍ഫ്യൂ ഒഴിവാക്കി കര്‍ണാടക. സംസ്ഥാനത്ത് അടുത്ത ആഴ്ച മുതല്‍ വാരാന്ത്യ കര്‍ഫ്യൂ ഉണ്ടാകില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചു. അതേസമയം രാത്രി 9 മുതല്‍ പുലര്‍ച്ച 5 വരെയുള്ള രാത്രികാല കര്‍ഫ്യൂ തുടരും.

പൊതുഗതാഗതത്തില്‍ നാളെ മുതല്‍ വാഹനങ്ങളിലെ ഇരിപ്പിടത്തിന് അനുസൃതമായി ആളുകളെ കയറ്റാം. കണ്ടെയിന്‍മെന്റ് സോണിന് പുറത്തുള്ള പ്രദേശങ്ങളില്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൂടുതല്‍ ഇളവുകളും പ്രഖ്യാപിച്ചു. ആരാധനാലയങ്ങള്‍ ദര്‍ശനങ്ങള്‍ക്ക് മാത്രമായി തുറന്ന് നല്‍കാം.

കണ്ടെയിന്‍മെന്റിന് പുറത്ത് മാളുകള്‍, സിനിമാ തിയേറ്ററുകള്‍, റെസ്റ്റോറന്റുകള്‍, ഓഫീസുകള്‍, മറ്റു കടകള്‍ എന്നിവയ്ക്ക് തുറക്കാം. വിദ്യാഭ്യാസ സ്ഥാപനങ്ങളും ട്യൂഷന്‍-കോച്ചിങ് സെന്ററുകള്‍ക്കും പ്രവര്‍ത്തനാനുമതി ഇല്ല. സ്വിമ്മിങ് പൂളുകളിലേക്ക് പരിശീലന ആവശ്യങ്ങള്‍ക്കായി പ്രവേശനം അനുവദിച്ചു.

പരിശീലനത്തിനായി സ്‌പോര്‍ട് കോംപ്ലക്‌സുകളും സ്റ്റേഡിയങ്ങളും തുറക്കാം. കാഴ്ചക്കാരെ അനുവദിക്കില്ല. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കണമെന്ന് നിര്‍ദേശമുണ്ട്. സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക പൊതു പരിപാടികള്‍ക്ക് കണ്ടെയിന്‍മെന്റ് സോണുകള്‍ക്ക് പുറത്ത് അനുമതിയുണ്ട്. വിവാഹ ചടങ്ങുകളില്‍ 100 പേര്‍ക്കും മരണാനന്തര ചടങ്ങുകളില്‍ 20 പേര്‍ക്കും പങ്കെടുക്കാം.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here