കാനഡയിൽ അനിയന്ത്രിതമായ ചൂട്; അഞ്ഞൂറിലേറെ പേർ മരണപ്പെട്ടു

കാനഡയിലെ പടിഞ്ഞാറൻ പ്രവിശ്യയിലെ കനത്ത ചൂടിൽ അഞ്ഞൂറിലേറെ പേർ മരണപ്പെട്ടതായി സൂചന. കഴിഞ്ഞയാഴ്ച 719 മരണങ്ങളാണ് റിപ്പോർട് ചെയ്യപ്പെട്ടതെന്നു ബ്രിട്ടീഷ് കൊളംബിയയുടെ ചീഫ് കിരീടാവകാശി വെള്ളിയാഴ്ച പറഞ്ഞു. ഒരു സാധാരണ വർഷത്തിൽ കാണപ്പെടുന്നതിന്റെ മൂന്നിരട്ടിയാണിത്.
കഴിഞ്ഞ ആഴ്ച്ച ബ്രിട്ടീഷ് കൊളംബിയ അനുഭവിച്ച കടുത്ത കാലാവസ്ഥ മരണങ്ങളുടെ വർദ്ധനവിന് കാരണമായേക്കാമെന്ന് വിശ്വസിക്കുന്നതിനാലാണ് വിവരങ്ങൾ പുറത്തുവിടുന്നതെന്ന് ചീഫ് കൊറോണർ ലിസ ലാപോയിന്റ് പ്രസ്താവനയിൽ പറഞ്ഞു. ഈ സാഹചര്യത്തിൽ 230 മരണങ്ങൾ പ്രതീക്ഷിക്കാമെന്ന് കൊറോണറുടെ ഓഫീസ് അറിയിച്ചു.
മാരകമായ ഉഷ്‌ണ തരംഗം കാനഡയുടെ പടിഞ്ഞാറൻ ഭാഗത്ത് കാട്ടു തീ വിതക്കുകയാണ്. നിലവിൽ മരണകാരണം കൃത്യമായി നിർണയിക്കാൻ മാസങ്ങളെടുക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. മരണ നിരക്കിലെ വർധനവിൽ ചൂട് ഒരു പ്രധാന ഘടകമാണ്. പ്രവിശ്യയിലെ പ്രായം ചെന്നവര്‍ക്കിടയിലാണിത് കൂടുതല്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നത്.
കഴിഞ്ഞ ഒരാഴ്ചക്കിടയിലുണ്ടായ മരണങ്ങളിലേറെയും കുറഞ്ഞ വായുസഞ്ചാരമുള്ള സ്വകാര്യ വസതികളില്‍ തനിച്ച് താമസിക്കുന്ന പ്രായമായവരാണെന്ന് ലാപോയിന്‍്റ് പറഞ്ഞു. ചൂടിനെ പ്രതിരോധിക്കാന്‍ പലയിടങ്ങളിലും ശീതീകരണകേന്ദ്രങ്ങള്‍ തുറന്നിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here