താരനകറ്റി മുടി വേഗം വളരാൻ എള്ളെണ്ണ

പാചക ആവശ്യങ്ങൾക്കായി നമ്മൾ ഉപയോഗിക്കുന്ന ഒന്നാണ് എള്ളെണ്ണ. നല്ലെണ്ണ എന്നും ഇതിനെ അറിയപ്പെടുന്നു. പാചകത്തിന് മാത്രമല്ല സൗന്ദര്യ സംരക്ഷണത്തിനും എള്ളെണ്ണ ഉത്തമമാണ്. ചർമ്മത്തിലെ മുടിയിലും ഇത് ഒരുപോലെഉപയോഗിക്കാൻ സാധിക്കും.
മുടിയുടെ സംരക്ഷണം എല്ലാരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ്. ഈ പ്രശ്‌നങ്ങൾക്ക് ഒരു പരിഹാരമുണ്ട്. ഒന്നാമതായി, രാസവസ്തുക്കൾ മുടിയിൽ ഉപയോഗിക്കുന്നത് ആദ്യം ഒഴിവാക്കുക, കാരണം ഇത് മുടിക്ക് കേടുപാടുകൾ വരുത്തും. പകരം, നിങ്ങളുടെ മുടിയുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പ്രകൃതിദത്തമായ പരിഹാരങ്ങൾ കഴിവതും ഉപയോഗിക്കുക. അതിനായി, മുടിയുടെ വളർച്ചയ്ക്കും ശിരോചർമ്മത്തിന്റെ ആരോഗ്യം നിലനിർത്തുന്നതിനും ഉപയോഗിക്കുന്ന എള്ളെണ്ണയുടെ സഹായം നിങ്ങൾക്ക് തേടാം.
ആന്റിഓക്‌സിഡന്റുകൾ, ഒമേഗ ഫാറ്റി ആസിഡുകൾ, വിറ്റാമിനുകൾ, മഗ്നീഷ്യം, കാൽസ്യം, പ്രോട്ടീൻ തുടങ്ങിയ ധാതുക്കളാൽ സമ്പുഷ്ടമാണ് ഈ എണ്ണ. കൂടാതെ, ഇതിൽ ആന്റിഫംഗൽ, ആൻറി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഉണ്ട്, ഇത് കേശ സംബന്ധമായ നിരവധി പ്രശ്നങ്ങൾക്ക് പരിഹാരമാകും.
എള്ളെണ്ണ ഉപയോഗിക്കുന്നത് മുടിക്ക് ഈർപ്പം പകരുകയും കേശ സംബന്ധമായ വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം നൽകുകയും ചെയ്യും.
മുടിയുടെ ആരോഗ്യത്തിനും സൗന്ദര്യത്തിനും എള്ളെണ്ണ എങ്ങനെ സഹായിക്കുന്നു എന്ന് നോക്കാം.
താരനകറ്റാൻ സഹായിക്കുന്നു
ഒട്ടുമിക്ക എല്ലാരും നേരിടുന്ന ഒരു പ്രശ്‌നമാണ് താരൻ. എള്ള് എണ്ണയിൽ ആന്റി ബാക്റ്റീരിയൽ ഗുണങ്ങളുള്ളതിനാൽ, ഇത് താരൻ, മുടിയുടെ മറ്റ് പ്രശ്നങ്ങൾ എന്നിവ തടയുന്നതിലൂടെ ഫംഗസ്, ബാക്ടീരിയ അണുബാധകളെ ചെറുക്കുന്നു.
അകാല നര തടയുന്നു
എള്ളെണ്ണയ്ക്ക് മുടിക്ക് കറുപ്പ് നിറം നൽകാൻ സാധിക്കും. ഇതിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങളും ഈ പ്രശ്നം കൈകാര്യം ചെയ്യാൻ സഹായിച്ചേക്കാം. അതിനാൽ, മുടിയുടെ സ്വാഭാവിക നിറം ദീർഘനാൾ നിലനിർത്താൻ പതിവായി എള്ള് എണ്ണ ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക.
മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കും
എള്ള് എണ്ണയിൽ പോളിഅൺസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളായ ഒമേഗ -3, ഒമേഗ -6 എന്നിവ അടങ്ങിയിട്ടുണ്ട്, ഫാറ്റി ആസിഡുകളുടെ കുറവ് പലപ്പോഴും മുടി കൊഴിച്ചിലിലേക്ക് നയിക്കും. എള്ള് എണ്ണ ഉപയോഗിച്ച് മുടി മസാജ് ചെയ്യുന്നത് തലയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നു, ഇത് മുടി വളരാൻ സാധിക്കും.
ദോഷകരമായ അൾട്രാവയലെറ്റ് രശ്മികളിൽനിന്നും സംരക്ഷിക്കുന്നു
സൂര്യനിൽ നിന്നുള്ള അൾട്രാവയലെറ് രശ്മികൾ നിങ്ങളുടെ ശരീരത്തിൽ പതിക്കുന്നത് ശിരോചർമ്മത്തിനും മുടിക്കും ദോഷം ചെയ്യും. സൂര്യപ്രകാശം ഏൽക്കുമ്പോൾ മുടിക്ക് സ്വാഭാവികമായും ഉണ്ടാകുന്ന പ്രശ്‌നത്തിൽ നിന്ന് മുടിയെ സംരക്ഷിക്കുവാൻ എള്ളെണ്ണ ഒരു കവചം സൃഷ്ടിക്കുന്നു.
മുടിക്ക് ഈർപ്പം പകരുന്നു
ചൂട് മുടിയിൽ നിന്നുള്ള ഈർപ്പം വലിച്ചെടുക്കുകയും നമ്മുടെ മുടിയിഴകളെ നശിപ്പിക്കുകയും ചെയ്യും, എന്നാൽ എള്ള് എണ്ണ മുടിയിലെ ഈർപ്പം നിലനിർത്താൻ സഹായിക്കുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here