Advertisement

ഒറ്റപ്പാലം കയിലിയാട്ടെ വ്യാജ പുകയില ഉത്പന്ന നിര്‍മാണം; ഒരാള്‍ കസ്റ്റഡിയില്‍

July 4, 2021
Google News 1 minute Read
woman arrested for assaulting pathanamthitta elderly couple

പാലക്കാട് ഒറ്റപ്പാലം കൈലിയാട് വന്‍ വ്യാജ ഹാന്‍സ് നിര്‍മാണ കേന്ദ്രം എക്‌സൈസ് സംഘം കണ്ടെത്തി. 13 കിന്റല്‍ പുകയിലയും മൂന്ന് കിന്റല്‍ വ്യാജ ഹാന്‍സും പിടികൂടി. എക്‌സൈസ് പ്രിവന്റീവ് ഇന്റലിജന്‍സ് കൈയിലിയാട് ചെറുമുളയങ്കാവിന് സമീപത്ത് നടത്തിയ പരിശോധനയിലാണ് വാടക വീട്ടില്‍ പ്രവര്‍ത്തിച്ചിരുന്ന വ്യാജ ഹാന്‍സ് നിര്‍മാണ കേന്ദ്രം കണ്ടെത്തിയത്.

യന്ത്ര സഹായത്തോടെയായിരുന്നു ഹാന്‍സ് നിര്‍മാണം. പിടികൂടിയ പുകയില ഉത്പന്നങ്ങള്‍ക്ക് വിപണിയില്‍ ഏകദേശം അര കോടി രൂപ വില വരും. ഭക്ഷ്യ ഉത്പാദന കേന്ദ്രം എന്ന മറവിലായിരുന്നു വീടിനുള്ളില്‍ പുകയില കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്.

കെട്ടിടത്തില്‍ ഉണ്ടായിരുന്ന ആസാം സ്വദേശികളായ ദമ്പതികളെ എക്‌സെെസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കടമ്പഴിപ്പുറം സ്വദേശിയായ പ്രതീഷ് എന്നയാളാണ് ഹാന്‍സ് നിര്‍മാണ കേന്ദ്രത്തിന് പിന്നിലെന്ന് എക്‌സൈസ് പറഞ്ഞു. ഇയാളെ പൊലീസ് പിടികൂടിയിട്ടുണ്ട്. നിരോധിത പുകയില വന്‍തോതില്‍ കൈവശം വച്ചതിന് പ്രതീഷിന് എതിരെ നേരത്തെയും കേസെടുത്തിരുന്നു. ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തും.

Story Highlights: tobacco, crime, palakkad

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here