02
Aug 2021
Monday

അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും; ഭാര്യയെ ചോദ്യം ചെയ്യാൻ കസ്റ്റംസ്

കരിപ്പൂർ സ്വർണ കള്ളക്കടത്ത് കേസിലെ മുഖ്യ പ്രതി അർജുൻ ആയങ്കിയുടെ ചോദ്യം ചെയ്യൽ ഇന്നും തുടരും. കേസിൽ ചില നിർണായക വിവരങ്ങൾ കൂടി കസ്റ്റംസിന് ലഭിക്കേണ്ടതുണ്ട്. നാളെ അർജുന്റെ കസ്റ്റഡി കാലാവധി അവസാനിക്കും.

അർജുന്റെ ഭാര്യയേയും ഇന്ന് അന്വേഷണ സംഘം ചോദ്യം ചെയ്യുന്നുണ്ട്. അർജുന്റെ ഭാര്യയോട് രാവിലെ 11 മണിക്ക് കസ്റ്റംസ് പ്രിവന്റീവിന്റെ കൊച്ചിയിലെ ഓഫിസിൽ ഹാജരാകാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം കണ്ണൂരെത്തിയ കസ്റ്റംസ് സംഘം ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അർജുന്റെ ഭാര്യയ്ക്ക് നോട്ടിസ് നൽകുകയായിരുന്നു.

Story Highlights: Arjun ayanki

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top