Advertisement

തിരുവനന്തപുരം സ്വർണക്കടത്തിന് ഒരാണ്ട്; ഇപ്പോഴും ചുരുളഴിയാതെ രഹസ്യങ്ങൾ

July 5, 2021
Google News 2 minutes Read

കേരള രാഷ്ട്രീയത്തെ പിടിച്ചുലച്ച തിരുവനന്തപുരം സ്വർണക്കടത്ത് നടന്നിട്ട് ഇന്ന് ഒരു വർഷം. വിവിധ കേന്ദ്ര ഏജൻസികളുടെ അന്വേഷണം പല വഴിക്കായി തുടരുമ്പോഴും നയതന്ത്ര ബാഗേജ് മറയാക്കിയുള്ള സ്വർണക്കടത്തിന് പിന്നിലെ യഥാർത്ഥ കണ്ണികൾ ആരെന്നതിന് ഇപ്പോഴും വ്യക്തതയില്ല. ഉന്നതരിലേക്ക് അന്വേഷണം വ്യാപിപ്പിക്കാൻ കഴിയാതെ കേന്ദ്ര ഏജൻസികൾ ഇരുട്ടിൽ തപ്പുന്നുവെന്നാണ് ആക്ഷേപം.

കസ്റ്റംസ് പിടിച്ചെടുത്തത് 15 കോടി വിലവരുന്ന 30 കിലോ സ്വർണം. യുഎഇ കോൺസുലേറ്റ് മുൻ പി.ആർ.ഒ സരിത്തിനെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. പിന്നാലെ കോൺസുലേറ്റ് ജീവനക്കാരിയായ സ്വപ്ന സുരേഷ്, സുഹൃത്ത് സന്ദീപ് നായർ എന്നിവരെ എൻഐഎ പിടികൂടി. ഇതോടെ യു.എ.ഇ കോൺസുലേറ്റ് കേന്ദ്രീകരിച്ചു സ്വർണക്കടത്തു സംഘം പ്രവർത്തിക്കുന്നുവെന്ന് അന്വേഷണ സംഘം വിലയിരുത്തി. എന്നാൽ കോൺസൽ ജനറലിലേക്കും, അറ്റാഷെയിലേക്കും, ഫൈസൽ ഫരീദിലേക്കും അന്വേഷണം നീണ്ടില്ല.

സൂപ്പർ പവറിൽ നിന്ന് പ്രതിസ്ഥാനത്തേക്ക് എം. ശിവശങ്കർ മാറിയതോടെ ഇ.ഡിയും വട്ടമിട്ടു. ജൂലൈ 23നു ശിവശങ്കറിനെ എൻ.ഐ.എ ചോദ്യം ചെയ്തു. കസ്റ്റംസ് അറസ്റ്റ് എന്നുറപ്പിച്ചു ശിവശങ്കറിനെ പിടികൂടിയപ്പോൾ ദേഹാസ്വാസ്ഥ്യം വന്നു ആശുപത്രിയിലേക്ക്. ഇതിനിടയിൽ മുൻകൂർ ജാമ്യത്തിന് ശ്രമിച്ചെങ്കിലും തള്ളി. കസ്റ്റംസിന് മുൻപേ ശിവശങ്കറിനെ ഇ.ഡി ആശുപത്രിയിലെത്തി അറസ്റ്റ് ചെയ്തു.

തുടക്കം സ്വർണക്കടത്തെങ്കിലും പിന്നീട് അന്വേഷണം പലവഴിക്കായി. എൻ.ഐ.എ അന്വേഷണം സെക്രട്ടറിയേറ്റ് വരെയെത്തി. പ്രോട്ടോകോൾ ഓഫിസിലെ തീപിടുത്തം അടക്കം കേരള രാഷ്ട്രീയത്തിൽ വലിയ വിവാദമായി. എൻ.ഐ.എ കേസിൽ ശിവശങ്കറിനെ പ്രതിയാക്കിയില്ല. ഇ.ഡി അന്വേഷണമാകട്ടെ സർക്കാരിന്റെ പല പദ്ധതികളിലും ചുറ്റിത്തിരിഞ്ഞു.

Story Highlights: Trivandrum gols smuggling, Sarith, Swapna suresh, sandeep, M shivashankar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here