Advertisement

പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ് രാജിവച്ചു

July 5, 2021
Google News 1 minute Read

ഫേസ്ബുക്ക് പോസ്റ്റിന്റെ പേരില്‍ ഹൈക്കോടതി പിരിച്ചുവിടാന്‍ ശുപാര്‍ശ ചെയ്ത പെരുമ്പാവൂര്‍ സബ് ജഡ്ജി എസ് സുദീപ് രാജിവച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം രാജിക്കാര്യം അറിയിച്ചത്. ചീഫ് ജസ്റ്റിസിന് രാജിക്കത്ത് കൈമാറി. ഹൈക്കോടതി നിയോഗിച്ച അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷമാണ് എസ് സുദീപിനെ പിരിച്ചുവിടാന്‍ ഹൈക്കോടതി ശുപാര്‍ശ ചെയ്തത്. കോടതി വിധിയെ പിന്തുണച്ച് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തതിനായിരുന്നു ജഡ്ജിക്കെതിരെ നടപടി.

എസ് സുദീപിന്റെ ഫേസ്ബുക്ക് കുറിപ്പ്;
ഞാന്‍ രാജിവച്ചു, ഇന്ന്.
ഒറ്റവരിക്കത്തും നല്‍കി.
പത്തൊമ്പതു വര്‍ഷം നീണ്ട സേവനത്തിന് അവസരം തന്ന സ്ഥാപനത്തിനു നന്ദി.
എന്റെ നടവഴികളില്‍ വെളിച്ചം വിതറിയ വഴിവിളക്കുകളേ, നന്ദി.
ബഹുമാന്യയായ ചീഫ് ജസ്റ്റിസ് എസ് മണികുമാര്‍ സര്‍, എന്റെ ജില്ലാ ജഡ്ജിമാരായിരുന്നവരും എനിക്കത്രമേല്‍ പ്രിയരുമായ എത്രയും സ്‌നേഹബഹുമാനപ്പെട്ട ജസ്റ്റിസ് ബി സുധീന്ദ്രകുമാര്‍ സാര്‍, ജസ്റ്റിസ് എന്‍ അനില്‍കുമാര്‍ സര്‍, പിന്നെ ജസ്റ്റിസ് കെ ഹേമ മാഡം – നന്ദി.
രജിസ്ട്രാര്‍ പി ജി അജിത് കുമാര്‍ സര്‍, ജുഡീഷ്യല്‍ അക്കാദമി ഡയറക്ടര്‍ കെ സത്യന്‍ സര്‍, എറണാകുളം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയും എന്റെ ട്രെയിനറുമായിരുന്ന സി എസ് സുധാ മാഡം – നന്ദി.
റിട്ടയര്‍ ചെയ്തവരും സര്‍വീസിലുള്ളവരുമായ ജഡ്ജിമാര്‍, സഹപ്രവര്‍ത്തകര്‍, അങ്ങോളമിങ്ങോളമുള്ള പ്രിയ അഭിഭാഷകര്‍, പ്രിയ സ്റ്റാഫ്, പ്രിയ ഗുമസ്തന്മാര്‍…
ഏവര്‍ക്കും നന്ദി…
സ്വന്തം അഭിഭാഷകവൃത്തി വേണ്ടെന്നു വച്ച് പതിനഞ്ചു വര്‍ഷം കേരളം മൊത്തം അലഞ്ഞ ജ്യോതി.ഇത്ര മടുത്തെങ്കില്‍ അച്ഛനു രാജിവച്ചൂടെ എന്നു ചോദിച്ച സുദീപ്ത ജ്യോതി. ഞാന്‍ രാജി തീരുമാനം പറയവേ ഇവിടെ ഈ സൈബര്‍ ഇടത്തിലും പുറത്തും എന്നെ ചേര്‍ത്തു പിടിച്ചവരേ…
അത്രമേല്‍ പ്രിയത്താല്‍ എന്നെ വിലക്കിയവരേ…
ഞാന്‍ നിങ്ങളെയും ചേര്‍ത്തു പിടിക്കുന്നു. നെഞ്ചോടുചേര്‍ത്ത്…
മുന്നോട്ട്…അഭിവാദ്യങ്ങള്‍.

Story Highlights: s sudeep, permbavur sub judge

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here