വെമ്പായത്തെ പ്രിയങ്കയുടെ ആത്മഹത്യ; ഭർതൃമാതാവ് ശാന്തയുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി

വെമ്പായത്തെ പ്രിയങ്കയുടെ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് ഭർതൃമാതാവ് ശാന്ത സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷ കോടതി തള്ളി. കേസിലെ രണ്ടാം പ്രതിയാണ് ശാന്ത. തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഉത്തരവ്.
ഉണ്ണി രാജൻ പി ദേവിന്റെ അമ്മയും, അന്തരിച്ച നടൻ രാജൻ പി ദേവിന്റെ ഭാര്യയുമായ ശാന്ത ഒളിവിലായിരുന്നു. പ്രിയങ്കയുടെ ആത്മഹത്യയിൽ ശാന്തയ്ക്കും പങ്കുണ്ടെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരുന്നു. ഇതിന് പിന്നാലെ ഇവരെ കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചപ്പോഴാണ് ശാന്തയ്ക്ക് കൊവിഡ് സ്ഥിരീകരിക്കുന്നത്. പിന്നീട് വീണ്ടും ചോദ്യം ചെയ്യലിനായി ശാന്തയെ തെരഞ്ഞുവെങ്കിൽ കണ്ടെത്താനായില്ല. അന്വേഷണസംഘം ശാന്തയുടെ അങ്കമാലിയിലെ വീട്ടിലും ബന്ധുവീടുകളിലും തെരച്ചിൽ നടത്തിയിരുന്നു.
നേരത്തെ ഭർത്താവണ് ഉണ്ണി രാജൻ പി ദേവിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ വകുപ്പുകളാണ് ചുമത്തിയിട്ടുള്ളത്. മരിക്കുന്നതിന് മുൻപ് ഉണ്ണിക്കും കുടുംബത്തിനും എതിരെ പ്രിയങ്ക പൊലീസിൽ പരാതി നൽകിയിരുന്നു. പ്രിയങ്കയെ മർദ്ദിച്ചതിന്റെ ദ്യശ്യങ്ങളടക്കം ബന്ധുക്കൾ പൊലീസിന് കൈമാറിയിരുന്നു. ഭർത്താവ് ഉണ്ണി പി. ദേവുമായുള്ള പ്രശ്നത്തെത്തുടർന്ന് അങ്കമാലിയിലെ വീട്ടിൽ നിന്നും വെമ്പായത്തെ വീട്ടിലെത്തിയാണ് പ്രിയങ്ക ആത്മഹത്യ ചെയ്തത്. ഇതിന് തൊട്ടുമുൻപുള്ള ദിവസം പ്രിയങ്ക ഭർത്താവ് ഉണ്ണി രാജൻ പി ദേവിനെതിരെ വട്ടപ്പാറ സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. സ്ത്രീധനം കുറഞ്ഞുപോയെന്ന് പറഞ്ഞ് ഉണ്ണി നിരന്തരം മർദ്ദിക്കുന്നതായാണ് പരാതിയിൽ പറഞ്ഞത്.
ആത്മഹത്യയ്ക്ക് കാരണം മാനസിക- ശാരീരിക പീഡനമെന്ന പ്രിയങ്കയുടെ സഹോദരന്റെ പരാതിയിലാണ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
Story Highlights: priyanka, suicide
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here