Advertisement

വിദ്യാർത്ഥിയോട് കയർത്ത സംഭവം: മുകേഷിനെതിരെ ബാലാവകാശ കമ്മീഷന് പരാതി നൽകി യൂത്ത് കോൺഗ്രസ്‌

July 5, 2021
Google News 1 minute Read

സഹായമഭ്യർത്ഥിച്ച് വിളിച്ച പത്താം ക്ലാസ് വിദ്യാർത്ഥിയോട് കയർത്ത് സംസാരിച്ച സംഭവത്തിൽ എം മുകേഷ് എംഎൽഎക്കെതിരെ ബാലാവകാശ കമ്മീഷനിൽ പരാതി നൽകി യൂത്ത് കോൺഗ്രസ്. ഭരണഘടന അനുഛേദം 188-ാം അടിസ്ഥാനത്തിൽ ഗുരുതരമായ സത്യപ്രതിജ്ഞാ ലംഘനമാണ് എംഎൽഎയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് യൂത്ത് കോൺഗ്രസ്‌ ആരോപിച്ചു.

അത്യാവശ്യ കാര്യത്തിനാണ് വിളിക്കുന്നതെന്ന് നിരവധി തവണ പറഞ്ഞിട്ടും അത് കേള്‍ക്കാനോ എന്താണെന്ന് ചോദിക്കാനോ തയ്യാറാകാതെ വിദ്യാര്‍ത്ഥിയെ എംഎൽഎ അപമാനിച്ചു. വിദ്യാർഥി എത്രമാത്രം മാനസിക സംഘർഷത്തിലായെന്ന് ഫോൺ സംഭാഷണത്തിലൂടെ വ്യക്തമാണ്. വിഷയത്തിൽ ബാലാവകാശ കമ്മീഷൻ ഇടപെട്ട് സമഗ്ര അന്വേഷണം നടത്തണമെന്നും പരാതിയിൽ പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here