Advertisement

29 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി; കടലിൽ പതിച്ചിരിക്കാമെന്ന് നിഗമനം

July 6, 2021
Google News 1 minute Read
Contact Lost Plane Russia

29 യാത്രക്കാരുമായി പറന്നുയർന്ന റഷ്യൻ വിമാനം കാണാതായി. വിമാനവുമായുള്ള ആശയവിനിമയം നഷ്ടമായതായി അധികൃതർ അറിയിച്ചു. വിമാനത്തിൽ 28 യാത്രക്കാരും 6 ജീവനക്കാരുമാണ് ഉള്ളത്. വിമാനം കടലിൽ വീണതാവാമെന്നാണ് പ്രാഥമിക നിഗമനം. വിമാനം കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്.

കിഴക്കൻ റഷ്യയിലെ പെട്രോപാവ്ലോവ്‌സ്‌ക്-കാംചാറ്റ്‌സ്‌കിയിൽ നിന്ന് പലാനയിലേക്ക് പുറപ്പെട്ട എഎൻ-26 യാത്രവിമാനമാണ് കാണാതായത്. യാത്രക്കാരിൽ 2 കുട്ടികളും ഉൾപ്പെടുന്നുണ്ട്. കടലിൽ വീണതാണെന്നും പലാനയ്ക്ക് സമീപമുള്ള കൽക്കരി ഖനിയിൽ തകർന്നുവീണതാകാമെന്നും രണ്ട് തരത്തിലുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്.

Story Highlights: Contact Lost With Plane In Russia

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here