02
Aug 2021
Monday

വംശീയാധിക്ഷേപത്തിൽ മാപ്പ് പറഞ്ഞ് ഗ്രീസ്മാനും ഡെംബലെയും

Griezmann Dembele apologise abuse

ഏഷ്യൻ വംശജരായ ഹോട്ടൽ ജീവനക്കാരെ വംശീയമായി അധിക്ഷേപിച്ചതിൽ മാപ്പ് പറഞ്ഞ് ബാഴ്സലോണയുടെ ഫ്രഞ്ച് താരങ്ങളായ അൻ്റോയിൻ ഗ്രീസ്മാനും ഓസ്മാൻ ഡെംബലെയും. ആരെയും വംശീയമായി അധിക്ഷേപിക്കാൻ ശ്രമിച്ചിട്ടെന്ന് ഡെംബലെയും എല്ലാതരം വിവേചനങ്ങൾക്കും എതിരാണെന്ന് ഗ്രീസ്മാനും പറഞ്ഞു. ഗ്രീസ്മാൻ തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയും ഡെംബലെ ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയും പരസ്യമായി മാപ്പ് പറഞ്ഞിട്ടുണ്ട്.

‘എല്ലാ തരം വിവേചനങ്ങൾക്കും ഞാൻ എതിരാണ്. എനിക്കെതിരെയുള്ള ആരോപണങ്ങൾ ഞാൻ നിഷേധിക്കുന്നു. ജാപ്പനീസ് സുഹൃത്തുക്കളെ ഏതെങ്കിലും തരത്തിൽ വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു.’- ഗ്രീസ്മാൻ കുറിച്ചു.

ഹോട്ടൽ മുറിയിൽ പ്രശ്നങ്ങൾ പരിഹരിക്കാൻ എത്തിയ ഏഷ്യൻ വംശജരായ ടെക്നീഷ്യന്മാരെയാണ് ഡെംബെലെ വംശീയമായി അധിക്ഷേപിച്ചത്. ഏഷ്യൻ വംശജരുടെ രൂപത്തെയും അവരുടെ ഭാഷയേയും അധിക്ഷേപിക്കുന്ന ഡെംബെലെയെ വീഡിയോയിൽ കാണാമായിരുന്നു. 2019ൽ ബാഴ്സലോണ പ്രീ സീസണിനായി ജപ്പാനിൽ പോയപ്പോൾ ഡെംബെലെ തന്നെ റെക്കോർഡ് ചെയ്ത വീഡിയോ ആയിരുന്നു ഇത്. പ്രൊ എവല്യൂഷൻ സോക്കർ എന്ന ഫുട്ബോൾ ഗെയിം ഇൻസ്റ്റാൾ ചെയ്യാനെത്തിയവരായിരുന്നു ഇവർ.

Story Highlights: Griezmann Dembele apologise for racial abuse

കൊവിഡ് പോരാട്ടത്തില്‍ അണിചേരുകയാണ് ഫ്‌ളവേഴ്‌സും ട്വന്റിഫോര്‍ ന്യൂസും
COVID WAR 24X7 എന്ന ക്യാമ്പെയിനിലൂടെ. ഇത് ഒരു യുദ്ധമാണ്. വിജയം മാത്രം ലക്ഷ്യംവെച്ചുകൊണ്ട് നമ്മള്‍ ഒരുമിച്ചു നയിക്കുന്ന യുദ്ധം.

Doctor In | Covid Warriors | Stay Home Creative Challenge | Perfect Ok Photography Award | Inspire The Idea Bank

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top