Advertisement

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണം; പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ജസ്യൂട്ട് സഭ

July 6, 2021
Google News 1 minute Read

ഫാദർ സ്റ്റാൻ സ്വാമിയുടെ മരണവുമായി ബന്ധപ്പെട്ട പ്രതികരണങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് ജസ്യൂട്ട് സഭ. മരണവും കേസും രാഷ്ട്രീയവൽക്കരിക്കേണ്ടതില്ല. സ്റ്റാൻ സ്വാമിയുടെ മരണം സഭയുടെ പ്രവർത്തനങ്ങൾക്ക് ഊർജം പകരുമെന്നും സഭയുടെ സൗത്ത് ഏഷ്യൻ മേജർ സുപ്പീരിയർ ഫാദർ സ്റ്റാനി ഡിസൂസ അഭിപ്രായപ്പെട്ടു.

ഇന്നലെ ഉച്ചയോടെയാണ് മനുഷ്യാവകാശ പ്രവർത്തകനും വൈദികനുമായ ഫാദർ സ്റ്റാൻ സ്വാമി അന്തരിച്ചത്. 84 വയസായിരുന്നു. ബാദ്രയിലെ ഹോളി ഫെയ്ത്ത് ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു മരണം. സ്റ്റാൻ സ്വാമിയുടെ സംസ്കാരം ഇന്ന് വൈകീട്ട് 3.45 ന് ബാദ്ര സെന്റ് പീറ്റേഴ്‌സ് പള്ളിയിൽ നടക്കും.

Story Highlights: JESUIT CHURCH response on Stan Swamy death

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here