Advertisement

കെ.എം മാണിക്കെതിരായ സുപ്രിം കോടതിയിലെ സർക്കാർ നിലപാട് സിപിഐഎം ചർച്ചചെയ്യും

July 6, 2021
Google News 1 minute Read

കെ.എം മാണിക്കെതിരായ സുപ്രിം കോടതിയിലെ സർക്കാർ നിലപാട് സിപി ഐ എം സംസ്ഥാന സെക്രട്ടറിയേറ്റ് ചർച്ചചെയ്യുമെന്ന് എ. വിജയ രാഘവൻ. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ നിലപാടെടുക്കാൻ കഴിയില്ലെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. വിഷയം ഇന്ന് ചേരുന്ന സിപിഐഎം സെക്രട്ടേറിയറ്റ് യോ​ഗത്തിൽ ചർച്ച ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കെ.എം മാണി അഴിമതിക്കാരൻ എന്ന് സുപ്രിംകോടതിയില്‍ നിലപാടെടുത്ത സംസ്ഥാന സര്‍ക്കാരിനെതിരെ കേരളാ കോണ്‍ഗ്രസ് എം ഇന്നലെ രം​ഗത്തെത്തിയിരുന്നു. സുപ്രിം കോടതിയിൽ ഹാജരായ അഭിഭാഷകനോട് അടിയന്തിരമായി വിശദീകരണം തേടണമെന്ന് പാര്‍ട്ടി ആവശ്യപ്പെട്ടു.

Story Highlights: K M Mani , A Vijayaraghavan , CPIM

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here